
അറ്റ്‌ലന്റ: ഫുട്‌ബോള്‍ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ മുന്‍ ചാമ്പ്യന്‍ സ്‌പെയിന് സമനിലക്കുരുക്ക്. അറ്റ്‌ലാന്റ സ്‌റ്റേഡിയത്തില്‍ നടന്ന എച്ച് ഗ്രൂപ്പ് മത്സരത്തില്‍ പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ കേപ് വെര്‍ദെയാണ് സ്‌പെയിനെ ഗോള്‍രഹിത സമനിലയില്‍ കുരുക്കിയത്. കളിയുടെ 74 ശതമാനം സമയത്തും പന്ത് കൈവശം വച്ചിട്ടും സ്‌പെയിന് ഗോളടിക്കാനായില്ല. കോച്ച് ലാ ഫുണ്ടെ ലാമിനെ യമാല്‍ അടക്കമുള്ള താരങ്ങളെ ഇറക്കിയിട്ടും കേപ് വെര്‍ദെ ഗോള്‍ കീപ്പര്‍ വോസീഞ്ഞയുടെ മികവിനെ തകര്‍ക്കാന്‍ കഴിഞ്ഞില്ല.






