
അര്‍ലിങ്‌ടണ്‍: ഫുട്‌ബോള്‍ ലോകകപ്പ് എഫ് ഗ്രൂപ്പ് മത്സരത്തില്‍ ജപ്പാന് ജയത്തോളം പോന്ന സമനില. ഡാളസ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അവര്‍ യൂറോപ്പിലെ കരുത്തരായ നെതര്‍ലന്‍ഡ്‌സിനെ 2-2 നു സമനിലയില്‍ കുരുക്കി.
കളി തീരാന്‍ ഒരു മിനിറ്റ് ശേഷിക്കേ ഡെയ്‌ചി കമാഡ നേടിയ ഗോളിലാണു ജപ്പാന്‍ സമനില നേടിയത്. രണ്ടുവട്ടം പിന്നില്‍ പോയ ശേഷമായിരുന്നു ജാപ്പനീസ് തിരിച്ചടിയുണ്ടായത്. വിര്‍ജില്‍ വാന്‍ ഡിക്, ക്രൈസെന്‍സിയോ സമ്മര്‍വീല്‍ എന്നിവര്‍ നെതര്‍ലന്‍ഡ്‌സിനായി ഗോളടിച്ചു. കെയ്‌റ്റോ നകാമുറയാണ് ജപ്പാനായി ഒരു ഗോളടിച്ചത്. 4-1-2-3 ഫോര്‍മേഷനാണു ഡച്ച് കോച്ച് റൊണാള്‍ഡ് കോയ്‌മാന്‍ തെരഞ്ഞെടുത്തത്. ജപ്പാന്റെ കോച്ച് ഹെയ്‌കോ മോറിയാസു 3-4-3 ഫോര്‍മേഷനും താല്‍പര്യപ്പെട്ടു. കളിയുടെ 60 ശതമാനം സമയത്തും പന്ത് ഡച്ചുകാരുടെ പക്കലായിരുന്നു. സമനിലയോടെ യൂറോപ്യന്‍ ടീമുകള്‍ക്കെതിരെയുള്ള അപരാജിത കുതിപ്പ് തുടരാന്‍ ജപ്പാന് സാധിച്ചു. 2019 ന് ശേഷം ഒരു യൂറോപ്യന്‍ ടീമിനും ജപ്പാനെ തോല്‍പ്പിക്കാനായില്ല.
സ്‌കോട്ട്‌ലന്‍ഡിനെതിരെയുള്ള ജയത്തോടെയാണ് ജപ്പാന്റെ കുതിപ്പ് തുടങ്ങിയത്. മറ്റൊരു സൗഹൃദ മത്സരത്തില്‍ ജര്‍മനിയെയും തോല്‍പ്പിച്ചു. 2022 ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ ക്ര?യേഷ്യക്കെതിരേ സമനില നേടി. പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ ക്ര?യേഷ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. ഖത്തര്‍ ലോകകപ്പില്‍ സ്‌പെയിനിനെയും പിന്നീട് ജര്‍മനിയെയും തോല്‍പ്പിച്ചു.
സൗഹൃദ മത്സരങ്ങളില്‍ ഇംഗ്ലണ്ടും ഐസ്ലന്‍ഡും ജപ്പാനെ തോല്‍പ്പിക്കാതെ മടങ്ങി. മത്സരത്തില്‍ ആദ്യം ഗോളടിച്ചത് നെതര്‍ലന്‍ഡ്‌സായിരുന്നു. ഗോള്‍രഹിതമായ ഒന്നാം പകുതിയില്‍ കാര്യമായ നീക്കങ്ങളുണ്ടായില്ല. 51-ാം മിനിറ്റില്‍ വിര്‍ജില്‍ വാന്‍ ഡിക്ക് ആദ്യ ഗോളടിച്ചു. ആറ് മിനിറ്റിനു ശേഷം ജപ്പാന്‍ തിരിച്ചടിച്ചു. കെയ്‌തോ നകാമുറയാണു സമനില ഗോളടിച്ചത്. 64ാം മിനിറ്റില്‍ ഡച്ച് പട വീണ്ടും മുന്നിലെത്തി. ക്രൈസെന്‍സിയോ സമ്മര്‍വില്ലായിരുന്നു ഡച്ചുകാരെ മുന്നിലെത്തിച്ചത്. കളി തീരാന്‍ ഒരു മിനിറ്റ് ശേഷിക്കേ ലഭിച്ച കോര്‍ണര്‍ കിക്കിനെ ഗോളാക്കി ഡെയ്‌ചി കമാഡ ജപ്പാനെ ഒപ്പമെത്തിച്ചു.






