ഉത്തരാഖണ്ഡിലെ പ്രശസ്തമായ കൈഞ്ചി ധാം ആശ്രമത്തിലേക്ക് കഴിഞ്ഞ തിങ്കളാഴ്ച ഒഴുകിയെത്തിയത് ഒരു ലക്ഷത്തിലധികം ഭക്തരായിരുന്നു. നീം കരോലി ബാബയുടെ അനുഗ്രഹം തേടി, കനത്ത ഗതാഗതക്കുരുക്കും പ്രവചനാതീതമായ കാലാവസ്ഥയും താണ്ടി രാജ്യത്തിന്റെ പലഭാഗങ്ങളിൽ നിന്നും ജനങ്ങൾ മലകയറി. വർഷാവസാന പ്രതിഷ്ഠാദിന ചടങ്ങുകൾ വൻ വിജയമാക്കാൻ ഭക്തി ലഹരിയിൽ അവർ ഒന്നിച്ചു ചേർന്നു. എന്നാൽ, ആഘോഷങ്ങൾ കഴിഞ്ഞ് മടങ്ങിയ ജനക്കൂട്ടം അവിടെ ബാക്കിവെച്ചുപോയ കാഴ്ചകൾ ഒട്ടും പുണ്യപ്രവർത്തിയായിരുന്നില്ല.
പ്രാർത്ഥനകൾ ഒടുങ്ങി ജനങ്ങൾ മലയിറങ്ങിയപ്പോൾ കൈഞ്ചി ധാമിലേക്കുള്ള പാതകൾ പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ഒരു താവളമായി മാറിപ്പോയിരുന്നു. ഉപയോഗിച്ച പേപ്പർ പ്ലേറ്റുകളും, പ്ലാസ്റ്റിക് കുപ്പികളും, കവറുകളും വഴിയോരങ്ങളിൽ കുന്നുകൂടി കിടക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പ്രകൃതിഭംഗി തുളുമ്പുന്ന ഈ പുണ്യഭൂമി പെട്ടെന്നൊരു ദിവസം ചരക്കുലോറികൾ വന്ന് തള്ളിയ ഒരു വലിയ ഡംപിങ് യാർഡായി മാറിയതുപോലെയാണ് തോന്നിച്ചതെന്ന് കണ്ടവർ പറയുന്നു.
ഈ കാഴ്ചകൾക്കെതിരെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. "ഭക്തിയുടെ വഴി പ്രകൃതിയെ നോവിച്ചുകൊണ്ടാകരുത്" എന്നും, "പ്രാർത്ഥന കഴിഞ്ഞ് മടങ്ങുമ്പോൾ അനുഗ്രഹമാണ് അവിടെ വിട്ടുപോകേണ്ടത്, അല്ലാതെ അഴുക്കല്ല" എന്നും പലരും പ്രതികരിച്ചു. സ്വന്തം മാലിന്യങ്ങൾ കൃത്യമായി സംസ്കരിക്കാൻ പോലും കഴിയാത്ത ഭക്തരുടെ ഈ 'സിവിക് സെൻസ്' ഇല്ലായ്മയെ ജനങ്ങൾ കടുത്ത ഭാഷയിൽ വിമർശിക്കുന്നുണ്ട്. എല്ലാ കാര്യത്തിനും സർക്കാരിനെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും, പൗരന്മാരുടെ അടിസ്ഥാന ഉത്തരവാദിത്തങ്ങളിൽ വരുന്ന പരാജയമാണിതെന്നും പ്രതികരണങ്ങൾ വ്യക്തമാക്കുന്നു.
മാർക്കുകൾക്ക് മാത്രം പ്രാധാന്യം നൽകുന്ന നമ്മുടെ വിദ്യാഭ്യാസ രീതിയാണ് ഇത്തരം പെരുമാറ്റങ്ങൾക്ക് കാരണമെന്നാണ് മറ്റൊരു എക്സ് ഉപയോക്താവ് കുറിച്ചത്. കുട്ടികൾക്ക് നല്ല ശീലങ്ങളും സാമൂഹിക പ്രതിബദ്ധതയും പഠിപ്പിച്ചു നൽകാൻ മാതാപിതാക്കൾക്ക് പോലും സാധിക്കുന്നില്ല എന്ന ഗൗരവമേറിയ ചർച്ചകൾക്കും ഈ സംഭവം വഴിവെച്ചു. പ്രകൃതിയോടും ചുറ്റുപാടിനോടും കാണിക്കേണ്ട ഈ ക്രൂരത ഒടുവിൽ നമ്മളിലേക്ക് തന്നെ തിരിച്ചടിയായി വരുമെന്ന വലിയൊരു പാഠമാണ് കൈഞ്ചി ധാമിലെ ഈ മലയോര പാതകൾ ഇപ്പോൾ നമ്മെ ഓർമ്മിപ്പിക്കുന്നത്.

Comments