
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയാണ് തെന്നിന്ത്യന്‍ താരം സാമന്ത റുത്ത് പ്രഭു. മാ ഇന്‍ടി ബംഗാരം എന്ന ചിത്രത്തിന്റെ പ്രമോഷന്‍ തിരക്കുകളിലാണ് താരം ഇപ്പോള്‍. ഹൈദരാബാദിൽ നടന്ന ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടിയിൽ അതീവ സുന്ദരിയായി എത്തിയ സാമന്തയുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
പരിപാടിയിൽ സാമന്ത ധരിച്ച ലൈം ഗ്രീന്‍ ഓര്‍ഗന്‍സ സാരി ലുക്ക് പെട്ടെന്ന് തന്നെ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. പ്രശസ്ത ഫാഷൻ ബ്രാൻഡായ 'ലജ്ജു സി' ബ്രാന്റിന്റെ ലൈം ഗ്രീന്‍ ഒര്‍ഗാന്‍സ സാരിയാണ് താരം ഈ ചടങ്ങിനായി തിരഞ്ഞെടുത്തത്.ഫ്രഷ് എലഗന്റ് ലുക്ക് നല്‍കുന്ന സാരി കാഴ്ചയില്‍ വളരെ സിംപിളാണ്. സോഫ്റ്റ് കളറും ലൈറ്റ് ഫാബ്രികും മിതമായ ഡീറ്റയിലിങും നല്‍കിയ സാരിക്ക് ഒരു റിച്ച് ലുക്കുമുണ്ട്. പല്ലുവില്‍ മൃദുവായ ഫ്‌ളോറല്‍ വര്‍ക്കും, ബോര്‍ഡറില്‍ ഗോട്ട ഡീറ്റെയിലിങും കാണാം. ഒരു ഹെവി ലുക്ക് നല്‍കാതെ തന്നെയാണ് സാരി ഡിസൈന്‍ ചെയ്തിരിക്കുന്നത് എന്നതാണ് അതിലെ ഹൈലൈറ്റ്.
ബ്രാൻഡിന്റെ ഔദ്യോഗിക വിവരങ്ങൾ പ്രകാരം സാമന്തയുടെ ഈ സാരിയുടെ വില മാത്രം 79,900 രൂപയാണ്. ഇതേ ബ്രാൻഡിന്റെ തന്നെ 36,900 രൂപ വിലവരുന്ന ബനാറസി സിൽക്ക് ബ്ലൗസിനൊപ്പമാണ് താരം ഈ സാരി ധരിച്ചത്. സ്റ്റൈലിഷ് ആയ വി-നെക്കും സ്ലീവ്സിൽ സ്വർണ്ണ ലേസ് നൂലുകള്‍ കൊണ്ടുള്ള മനോഹരമായ 'മാരോടി'എംബ്രോയ്ഡറിയും ഉള്ളതായിരുന്നു ഈ ബ്ലൗസ്. സാരിയും ബ്ലൗസും ചേർത്തുള്ള ആകെ വില 1,16,800 രൂപയാണ്. ഇത് ഈ വസ്ത്രത്തെ തികച്ചും ആഡംബരപൂർണ്ണമാക്കുന്നു.
സാരിയുടെ ഭംഗിക്ക് കൂടുതൽ പ്രാധാന്യം നൽകാനായി സാമന്ത വളരെ കുറഞ്ഞ ആഭരണങ്ങൾ മാത്രമാണ് ധരിച്ചത്. നേർത്ത മാലയും കമ്മലുകളും വളകളും അവളുടെ ലുക്കിന് തിളക്കം കൂട്ടി. തിളങ്ങുന്ന ചർമ്മവും, മനോഹരമായി എഴുതിയ കണ്ണുകളും, ഗ്ലോസി ചുണ്ടുകളും, നേരിയ ബ്ലഷും, ഒപ്പം ഒരു ചെറിയ കറുത്ത പൊട്ടും ചേർന്ന മേക്കപ്പ് താരത്തിന് തികച്ചും ഫ്രഷ് ആയൊരു ലുക്ക് നൽകി. വസ്ത്രത്തിന ഇണങ്ങും വിധം താരം തന്റെ മുടി അഴിച്ചിട്ടിരുന്നു. നിരവധിപ്പേരാണ് താരത്തിന്റെ ലുക്കിനെ പ്രശംസിച്ചെത്തുന്നത്.
അതേസമയം നന്ദിനി റെഡ്ഡി സംവിധാനം ചെയ്യുന്ന ഒരു ഫാമിലി ആക്ഷൻ കോമഡി ചിത്രമാണ് 'മാ ഇന്റി ബംഗാരാം' . 2019-ൽ പുറത്തിറങ്ങി വലിയ വിജയമായി മാറിയ 'ഓ! ബേബി'എന്ന ചിത്രത്തിന് ശേഷം നന്ദിനി റെഡ്ഡിയും സാമന്ത റൂത്ത് പ്രഭുവും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. രാജ് നിഡിമോരുവും വസന്ത് മരിംഗന്തിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഗുൽഷൻ ദേവയ്യ, ദിഗന്ത് മഞ്ചാലെ, ഗൗതമി തടിമല്ല, ശ്രീമുഖി, മഞ്ജുഷ, ശ്രീനിവാസ് ഗാവിറെഡ്ഡി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 2026 ജൂൺ 19-ന് ചിത്രം റിലീസ് ചെയ്യും.






