
വാഷിങ്ടണ്‍: ലോകകപ്പ് ഫുട്ബോളില്‍ എതിരാളികളെയും മത്സരതന്ത്രങ്ങളെയും മാത്രമല്ല, ക്യാമ്പ് പരിസരങ്ങളിലെ വിഷപ്പാമ്പുകളെയും ഭയക്കേണ്ട സാഹചര്യമാണെന്ന് റിപ്പോര്‍ട്ടുകള്‍. നോര്‍ത്ത് കരോലീനയിലെ വിന്‍സ്റ്റണ്‍-സെയ്‌ലോമിലുള്ള ജര്‍മന്‍ ടീമിന്റെ ബേസ് ക്യാമ്പിലാണ് ഉഗ്രവിഷമുള്ള പാമ്പിനെ കണ്ടെത്തിയത്.
ജര്‍മന്‍ ക്യാപ്റ്റന്‍ ജോഷ്വാ കിമ്മിച്ചാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സ്വിസ്, നോര്‍വീജിയന്‍ ടീമുകളുടെ ക്യാമ്പുകളിലും സമാന പരാതികള്‍ ഉയര്‍ന്നിട്ടുണ്ടെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.






