
കന്‍സാസ് സിറ്റി: അള്‍ജീരിയയ്ക്കെതിരേ നടന്ന ഫുട്ബോള്‍ ലോകകപ്പ് മത്സരത്തില്‍ ആദ്യ ഗോളടിച്ചതിനു പിന്നാലെ അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസി കരഞ്ഞിരുന്നു. മത്സരത്തിനു ശേഷം ഗോളടിച്ചതിനല്ല താന്‍ കരഞ്ഞതെന്നു മെസി വ്യക്തമാക്കും വരെ ആനന്ദക്കണ്ണീരാണെന്ന ധാരണയിലായിരുന്നു ലോകം. ജീവിതത്തിലെ കഠിനമായ ദിവസങ്ങളെ ഓര്ത്താനു കരഞ്ഞതെന്നും മെസി പറഞ്ഞു. തനിക്കേറെ പിന്തുണ നല്കുന്ന സഹതാരങ്ങളോടും അസോസിയേഷനോടും ഏറെ കടപ്പെട്ടിരിക്കുകയാണെന്ന് താരം തുടര്‍ന്നു. തന്നെ അലട്ടിയ വ്യക്തിപരമായ കാരണമെന്നാണെന്നു മെസി വെളിപ്പെടുത്തിയില്ല.
മെസി ആദ്യ ഗോളടിച്ചതിനു പിന്നാലെ അപകടകരമായ ഫൗളിനു ചുവപ്പ് കാര്‍ഡ് കാണാതെ രക്ഷപ്പെട്ടതും സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായി. അള്‍ജീരിയയുടെ ഐസാ മാന്‍ഡിയെ മെസി പിന്കാലില് ചവിട്ടി വീഴ്ത്തുന്ന വീഡിയോ വൈറലുമായി. ഫൗളിന് റഫറി ഫ്രീകിക്ക് വിധിച്ചെങ്കിലും മെസിക്കെതിരേ നടപടിയെടുത്തില്ല. സാമൂഹിക മാധ്യമങ്ങളില്‍ റഫറിയുടെ നടപടി വിമര്‍ശനം നേരിട്ടു. അള്‍ജീരിയ കോച്ച് വ്ളാഡിമര്‍ പെറ്റ്കോവിച് ഹാട്രിക്കടിച്ചതില് മെസി അഭിനന്ദിക്കുകയാണു ചെയ്തത്.






