ന്യൂയോർക്ക്: കളിയിലെ മേധാവിത്വവും സൂപ്പർതാരങ്ങളുടെ സാന്നിധ്യവും ഉണ്ടായിട്ടും ആഫ്രിക്കൻ കരുത്തരായ ഡി.ആർ കോംഗോയോട് സമനില വഴങ്ങി പോർച്ചുഗൽ നിരാശപ്പെടുത്തി. ഇരു ടീമുകളും ഓരോ ഗോൾ വീതം അടിച്ച് പിരിയുകയായിരുന്നു. മികച്ച പ്രതിരോധക്കോട്ട കെട്ടിയും കനത്ത പ്രത്യാക്രമണങ്ങൾ നടത്തിയും ലോക റാങ്കിംഗിൽ 46-ാം സ്ഥാനത്തുള്ള ഡി.ആർ കോംഗോ പോർച്ചുഗലിൽ നിന്നും വിലപ്പെട്ട ഒരു പോയിന്റ് പിടിച്ചെടുത്തു.
മത്സരത്തിന്റെ ആറാം മിനിറ്റിൽ തന്നെ പെഡ്രോ നെറ്റോയുടെ ക്രോസിൽ നിന്നും മിഡ്ഫീൽഡർ ജോവോ നെവെസ് നേടിയ തകർപ്പൻ ഹെഡ്ഡറിലൂടെ പോർച്ചുഗൽ മുന്നിലെത്തിയിരുന്നു. എന്നാൽ 75 ശതമാനത്തോളം പന്തടക്കം കൈവശം വെച്ചിട്ടും ലീഡ് ഉയർത്താൻ റോബർട്ടോ മാർട്ടിനെസിന്റെ സംഘത്തിന് കഴിഞ്ഞില്ല. ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമിൽ ആർതർ മസുവാകു നൽകിയ ക്രോസ് സ്വീകരിച്ച് ന്യൂകാസിൽ സ്ട്രൈക്കർ യോവാൻ വിസ്സ കോംഗോയ്ക്കായി സമനില ഗോൾ നേടി. ചരിത്രത്തിലെ തങ്ങളുടെ ആദ്യ ലോകകപ്പ് ഗോളാണ് വിസ്സ കോംഗോയ്ക്കായി വലയിലാക്കിയത്. മുൻപ് സയർ എന്നറിയപ്പെട്ടിരുന്ന ഈ രാജ്യം 1974-ൽ കളിച്ച ഏക ലോകകപ്പിൽ ഒരു ഗോൾ പോലും നേടാനാകാതെ 14 ഗോളുകൾ വഴങ്ങിയിരുന്നു. 52 വർഷങ്ങൾക്ക് ശേഷമുള്ള ഈ തിരിച്ചുവരവ് കോംഗോയ്ക്ക് മധുരമുള്ളതായി.
രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ ഫ്രാൻസിസ്കോ കോൺസീസാവോയുടെ പാസുകളിൽ നിന്നും റൊണാൾഡോയ്ക്ക് രണ്ട് സുവർണ്ണാവസരങ്ങൾ ലഭിച്ചെങ്കിലും അവ ലക്ഷ്യത്തിലെത്തിക്കാനായില്ല. മത്സരത്തിലുടനീളം ലക്ഷ്യത്തിലേക്ക് ഒരേയൊരു ഷോട്ട് മാത്രമാണ് പോർച്ചുഗലിന് തൊടുക്കാനായത്. സൂപ്പർതാരം റൊണാൾഡോയെ മത്സരത്തിലുടനീളം പിൻവലിക്കാതെ കളിപ്പിച്ച കോച്ചിന്റെ തീരുമാനത്തെ മുൻ പ്രീമിയർ ലീഗ് സ്ട്രൈക്കർ ക്രിസ് സട്ടൺ കടുത്ത ഭാഷയിൽ വിമർശിച്ചു.

Comments