
ന്യൂയോർക്ക്: ആവേശപ്പോരാട്ടത്തിൽ ബോസ്നിയ-ഹെർസഗോവിനയെ 4-1 ന് തകർത്ത് സ്വിറ്റ്സർലൻഡ് ലാസ്റ്റ് 32 യോഗ്യതയ്ക്ക് അരികിലെത്തി. പകരക്കാരനായി ഇറങ്ങിയ 20 കാരന് ജോഹാന്‍ മന്‍സാംബിയുടെ ഇരട്ടഗോളുകളാണ് സ്വിറ്റ്സര്ലണ്ടിന് തുണയായത്. റൂബൻ വർഗാസ്, ഗ്രാനിറ്റ് ഷാക്ക (പെനാൽറ്റി) എന്നിവരാണ് മറ്റ് സ്കോറർമാർ. ബോസ്നിയയ്ക്കായി എർമിൻ മഹ്മിക് ആശ്വാസ ഗോൾ നേടി.
ബോസ്നിയൻ താരം താരിക് മുഹാരെമോവിച്ച് ചുവപ്പ് കാർഡ് കണ്ട മത്സരത്തിനൊടുവിൽ സ്വിറ്റ്സർലൻഡ് 4 പോയിന്റുമായി ഗ്രൂപ്പിൽ ശക്തമായ നിലയിലാണ്. ബോസ്നിയ അവസാന സ്ഥാനത്താണ്. പകരക്കാരനായി ഇറങ്ങി വെറും 2 മിനിറ്റും 46 സെക്കൻഡും പിന്നിട്ടപ്പോൾ 20-കാരനായ ജോഹാൻ മാൻസാംബി സ്വിറ്റ്സർലൻഡിനായി ആദ്യ ഗോൾ നേടി.
ഗോള്‍ നേടാന്‍ കുതിച്ച ബ്രീല്‍ എംബോളോയെ ഫൗള്‍ ചെയ്തതിന് താരിക് മുഹാരെമോവിച്ചിന് നേരിട്ട് ചുവപ്പ് കാര്‍ഡ് ലഭിച്ചതോടെ ബോസ്നിയ 10 പേരായി ചുരുങ്ങി. ഇതിന് പിന്നാലെ റൂബന്‍ വര്‍ഗാസ് താഴത്തെ കോര്‍ണറിലേക്ക് തൊടുത്ത കൃത്യതയാര്‍ന്ന ഒരു കേളിംഗ് ഫിനിഷിലൂടെ സ്വിറ്റ്സര്‍ലന്‍ഡിന്റെ ലീഡ് ഇരട്ടിയാക്കി. 90-ാം മിനിറ്റില്‍ മാന്‍സാംബിക്ക് ഗോള്‍ നേടാന്‍ വഴിയൊരുക്കിക്കൊണ്ട് വര്‍ഗാസ് വീണ്ടും തിളങ്ങി. ക്ലോസ് റെയ്ഞ്ചില്‍ നിന്നുള്ള ആ ഗോളിലൂടെ മാന്‍സാംബി മത്സരത്തിലെ തന്റെ രണ്ടാം ഗോള്‍ പൂര്‍ത്തിയാക്കി.
തുടര്‍ന്ന് ഇഞ്ചുറി ടൈമില്‍ ഡിബ്രില്‍ സോവിനെ അമര്‍ മെമിച്ച് ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റി ഗ്രാനിറ്റ് ഷാക്ക ഗോളാക്കി മാറ്റി. പിന്നാലെ ഒരു കോര്‍ണറില്‍ നിന്ന് എര്‍മിന്‍ മഹ്മിക് തൊടുത്ത മനോഹരമായ ഒരു വോളിയിലൂടെ ബോസ്നിയ ആശ്വാസ ഗോള്‍ കണ്ടെത്തി. മാന്‍സാംബിയുടെ ആദ്യ ഗോള്‍ വരുന്നത് വരെ, തങ്ങളുടെ മോശം ഫിനിഷിംഗും ബോസ്നിയയുടെ ശക്തമായ പ്രതിരോധവും കാരണം സ്വിറ്റ്സര്‍ലന്‍ഡ് കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നു. ബോസ്നിയയുടെ വെറ്ററന്‍ സ്ട്രൈക്കര്‍ എഡിന് ഡിസെക്കോ തന്റെ രണ്ടാമത്തെ ലോകകപ്പിലെ ആദ്യ മത്സരത്തിനാണ് ഇറങ്ങിയത്. ടീമിന്റെ പ്രധാന ഭീഷണിയായിരുന്നിട്ടും അദ്ദേഹത്തിന് ഗോള്‍ നേടാനായില്ല. 64-ാം മിനിറ്റില്‍ അദ്ദേഹത്തെ പിന്‍വലിക്കുകയും ചെയ്തു.






