
തിരുവനന്തപുരം: ബജറ്റിന് പിന്നാലെ കിഫ്ബിയെ സംസ്ഥാനസര്‍ക്കാര്‍ കൈവിടുന്നു. കിഫ്ബിയുമായി ബന്ധപ്പെട്ട് പുതിയ നിര്‍മ്മാണപ്രവര്‍ത്തന ങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്നോക്കം പോയേക്കും. അനുമതി തേടി കിഫ്ബിയ്ക്ക് മുന്നിലുളള ഫയലുകള്‍ പ്രോത്സാഹിപ്പിക്കേണ്ട എന്ന നിര്‍ദേശം നല്‍കി യേക്കും. അനുമതി നല്‍കിയ പദ്ധതികള്‍ക്ക് പണം നല്‍കേണ്ടതില്ലെന്നാണ് തീരുമാനം.
നിര്‍മ്മാണവുമായി മുന്നോട്ടുപോകേണ്ടതില്ല എന്ന് ഉദ്യോഗസ്ഥരെ അറിയിക്കും. അതേസമയം കിഫ്ബിയില്‍ നിലവില്‍ പുരോഗമിക്കുന്ന പദ്ധതികള്‍ പൂര്‍ത്തിയാക്കും. ഇതിന് ആവശ്യമായ സാമ്പത്തികം അടക്കമുളള എല്ലാ സഹായവും പഴയത് പോലെ നല്‍കാനും തീരുമാനമുണ്ട്.
കിഫ്ബി സമഗ്രമായി പരിഷ്‌കരിക്കുമെന്നും പ്രവര്‍ത്തനരീതി പരിശോധിക്കാന്‍ വിദഗ്ദ സമിതിയെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി വി ഡി സതീശന്‍ ബജറ്റ് അവതരണത്തില്‍ പറഞ്ഞിരുന്നു. കിഫ്ബി അടിമുടി പൊളിച്ചെഴുതണമെന്നും പദ്ധതിയുടെ ഗുണനിലവാരം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ധവളപത്രത്തിലും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ധവളപത്രത്തില്‍ കിഫ്ബിയെ സര്‍ക്കാര്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കിഫ്ബി സംസ്ഥാനത്തിന് ബാധ്യതയാണെന്നും സംസ്ഥാനത്തിന്റെ ധനപ്രതിസന്ധിയെ സങ്കീര്‍ണ്ണമാക്കുന്നതാണെന്നുമാണ് ധവളപത്രത്തില്‍ പറഞ്ഞത്. അടിസ്ഥാന സൗകര്യ വികസനത്തിനായി മുന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന സര്‍ക്കാര്‍ നിയന്ത്രിത ധനകാര്യ ഏജന്‍സിയാണ് കിഫ്ബി.
കിഫ്ബിയില്‍ കണ്ണൂര്‍ ജില്ലയ്ക്ക് മറ്റുള്ള ജില്ലകളേക്കാര്‍ പ്രാമുഖ്യം നല്‍കുന്നതായും ഇത് ഒരു തരത്തിലുള്ള രാഷ്ട്രീയമായിരുന്നെന്നും വിമര്‍ശനമുണ്ട്. കണ്ണൂരിന് 20 ശതമാനം തുക അനുവദിച്ചപ്പോള്‍ തിരുവനന്തപുരം ജില്ലയ്ക്ക് ഇത് 17 ശതമാനവും എറണാകുളം ജില്ലയ്ക്ക് 11 ശതമാനവുമാണ് നല്‍കിയിരിക്കുന്നത്. അതുപോലെ തന്നെ കണ്ണൂരിന് 20 ശതമാവനത്തില്‍ 19 ശതമാനം തുക നല്‍കുകയും ചെയ്തിട്ടുണ്ട്. പദ്ധതി വിതരണത്തില്‍ നല്‍കിയ ഈ മുന്‍ഗണന തനി രാഷ്ട്രീയമാണെന്നും ധവളപത്രം ചൂണ്ടിക്കാട്ടുന്നു.
കിഫ്ബിയുടെ കടമെടുപ്പ് തീരുമാനങ്ങള്‍ക്കുമേല്‍ ധനവകുപ്പിന് പൂര്‍ണനിയന്ത്രണം ഇല്ലാതിരിക്കുകയും എന്നാല്‍ അതിന്റെ ബാധ്യതകളും പ്രത്യാഘാതങ്ങളും ധനവകുപ്പിനെ ബാധിക്കുന്നതാണെന്നും ധവളപത്രത്തില്‍ ആക്ഷേപമുണ്ട്.






