
കണ്ണൂർ: പയ്യന്നൂരിൽ 16 വയസുകാരിയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെള്ളൂർ മേഖലയിലെ വീട്ടിലെ കിടപ്പുമുറിയിലാണ് പെൺകുട്ടിയെ വെള്ളിയാഴ്ച രാത്രി കണ്ടെത്തിയത്.
സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ കുടുംബാംഗങ്ങൾ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി.
പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുകയും സംസ്കാരം നടത്തുകയും ചെയ്തു. സംഭവത്തിൽ പൊലീസ് നടപടികൾ പൂർത്തിയാക്കി.






