
കൊല്ലം: ആയൂരിൽ 10 വയസുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ 55 വയസുകാരൻ അറസ്റ്റിൽ. തിരുവനന്തപുരം പാങ്ങോട് സ്വദേശി അൻസാരിയെയാണ് പൊലീസ് പോക്‌സോ കേസിൽ അറസ്റ്റ് ചെയ്തത്.
ആയൂർ ടൗണിലായിരുന്നു സംഭവം. കുട്ടിയുടെ ബന്ധു ഓട്ടോ വിളിക്കാനായി സമീപത്തേക്ക് പോയ സമയത്താണ് പ്രതി കുട്ടിയെ കടന്നുപിടിച്ചതെന്ന് പൊലീസ് അറിയിച്ചു. കുട്ടിയുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാർ ചേർന്നാണ് പ്രതിയെ പിടിച്ചുമാറ്റിയത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.






