തന്റെ അച്ഛനും തെലുങ്കിലെ പ്രശസ്ത ചലച്ചിത്ര നിർമ്മാതാവുമായ അല്ലു അരവിന്ദിന് ഫാദേഴ്സ് ഡേ ആശംസകൾ നേർന്ന് തെന്നിന്ത്യൻ താരം അല്ലു അർജുൻ. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഹൃദയസ്പർശിയായ കുറിപ്പിലൂടെയാണ് താരം അച്ഛനോടുള്ള സ്നേഹം പ്രകടിപ്പിച്ചത്. എനിക്ക് കാണാൻ കഴിയുന്ന ഒരേയൊരു ദൈവം അദ്ദേഹമാണ് എന്നാണ് അല്ലു അര്ജുന് പറയുന്നത്.
"അച്ഛനാണ് എന്റെ ദൈവം. എനിക്ക് കാണാനും കേൾക്കാനും സംസാരിക്കാനും തൊട്ടറിയാനും കഴിയുന്ന ഒരേയൊരു ദൈവം അച്ഛനാണ്. എന്റെ ജീവിതത്തിൽ എനിക്ക് എല്ലാം തന്നതും അച്ഛനാണ്. എന്റെ അച്ഛനും ലോകത്തിലെ എല്ലാ പ്രിയപ്പെട്ട അച്ഛന്മാർക്കും ഹൃദയം നിറഞ്ഞ പിതൃദിനാശംസകൾ," അല്ലു അർജുൻ കുറിച്ചു. അച്ഛനൊപ്പമുള്ള മനോഹരമായ നിമിഷങ്ങൾ കോർത്തിണക്കിയ ഒരു വീഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്. നിരവധി ആരാധകരും സഹപ്രവർത്തകരുമാണ് താരത്തിന്റെ പോസ്റ്റിന് താഴെ സ്നേഹം അറിയിച്ചെത്തുന്നത്.

സിനിമയിലെ തിരക്കുകൾക്കിടയിലും കുടുംബത്തിന് ഏറെ പ്രാധാന്യം നൽകുന്ന വ്യക്തിയാണ് അല്ലു അർജുൻ. സ്നേഹ റെഡ്ഡിയാണ് താരത്തിന്റെ ജീവിതപങ്കാളി. 2011 മാർച്ച് 6-നായിരുന്നു ഇവരുടെ വിവാഹം. അല്ലു അയാൻ എന്ന മകനും അല്ലു അർഹ എന്ന മകളും ഈ ദമ്പതികൾക്കുണ്ട്.
ബോക്സ് ഓഫീസിനെ ഇളക്കിമറിച്ച 'പുഷ്പ 2: ദി റൂൾ' എന്ന ചിത്രത്തിലാണ് അല്ലു അർജുന് ഏറ്റവും ഒടുവിൽ പ്രത്യക്ഷപ്പെട്ടത്. അതേസമയം സംവിധായകൻ അറ്റ്ലിയുടെ പുതിയ സയൻസ് ഫിക്ഷൻ ചിത്രമായ 'റാക്ക' ആണ് അല്ലു അർജുന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ദീപിക പദുക്കോൺ ആണ് ചിത്രത്തിലെ നായിക. ദീപികയും അല്ലു അർജുനും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത് എന്ന പ്രത്യേകതയുമുണ്ട്.

Comments