
യാത്രക്കാരുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് ഊബര്‍ ഡ്രൈവര്‍ ഓസ്‌ട്രേലിയന്‍ യുവതികള്‍ക്ക് നേരെ ചൂടുള്ള കോഫി എറിഞ്ഞതായി ആക്ഷേപം. യാത്രയ്ക്കിടയിലുണ്ടായ തര്‍ക്കമാണ് ഡ്രൈവറെ അക്രമാസക്തനാക്കിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഡ്രൈവര്‍ക്കെതിരെ ഉയരുന്നത്.
ഒരു കാര്‍ യാത്രാ തര്‍ക്കത്തില്‍ നിന്ന് തുടങ്ങി ഒടുവില്‍ വന്‍ സംഘര്‍ഷത്തിലാണ് സംഭവം കലാശിച്ചത്. കാറിനുള്ളില്‍ വെച്ച് ഡ്രൈവര്‍ യുവതികളോട് കയര്‍ക്കുന്നതും അക്രോശിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. 'എന്റെ കാറില്‍ നിന്ന് ഇപ്പോള്‍ തന്നെ ഇറങ്ങിപ്പോകൂ' എന്ന് ഡ്രൈവര്‍ ആവര്‍ത്തിച്ച് ആജ്ഞാപിക്കുന്നത് ദൃശ്യങ്ങളില്‍ കേള്‍ക്കാം. തുടര്‍ന്ന് തര്‍ക്കം രൂക്ഷമായതോടെ ഡ്രൈവര്‍ തന്റെ കൈവശമുണ്ടായിരുന്ന ചൂടുള്ള കോഫി യുവതികള്‍ക്ക് നേരെ ഒഴിക്കുകയായിരുന്നു.
പെട്ടെന്നുണ്ടായ ഈ ആക്രമണത്തില്‍ യുവതികള്‍ ഞെട്ടിപ്പോവുകയും കാറിനുള്ളില്‍ ബഹളം വെക്കുകയും ചെയ്തു. തങ്ങള്‍ക്ക് നേരെയുണ്ടായ ഈ മോശം പെരുമാറ്റവും ഡ്രൈവറുടെ ആക്രമണോത്സുകമായ ഭാവവും യുവതികള്‍ തങ്ങളുടെ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. ഈ ദൃശ്യങ്ങള്‍ പിന്നീട് അവര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.
വീഡിയോ ദശലക്ഷക്കണക്കിന് ആളുകള്‍ കാണുകയും ഡ്രൈവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കേണ്ട ഡ്രൈവറുടെ ഭാഗത്തുനിന്ന് ഇത്രയും മോശം പെരുമാറ്റം ഉണ്ടായത് അംഗീകരിക്കാനാവില്ലെന്ന് പലരും കമന്റ് ചെയ്തു. സംഭവത്തില്‍ ഉബര്‍ കമ്പനി അന്വേഷണം ആരംഭിച്ചതായും ഡ്രൈവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
I have an insane video coming of a migrant Uber driver throwing hot coffee at two Australian girls and the two girls fought back.
I’ve been sent the start of the interaction and been told the full video is getting sent soon.
One girl is in hospital with burns and I’ve been… pic.twitter.com/E9dAvw6eGu— Rizza (@Rizzabeast) June 20, 2026






