
താരസംഘടനയായ അമ്മയില്‍ നിന്ന് രാജിവെച്ച് നടി മല്ലിക സുകുമാരന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അവര്‍ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞദിവസം രാജിവെച്ച അമ്മ മുന്‍ അധ്യക്ഷ ശ്വേതാ മേനോനൊപ്പമാണ് താനെന്ന് അവര്‍ വ്യക്തമാക്കി.
‘സ്‌നേഹപൂര്‍വം പടിയിറങ്ങുന്നു.. അമ്മയില്‍ നിന്നും..സത്യത്തിനൊപ്പം...ന്യായത്തിനൊപ്പം...ശ്വേതയ്‌ക്കൊപ്പം ’എന്ന് മാത്രമാണ് മല്ലികാ സുകുമാരന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. മല്ലിക സുകുമാരന്റെ തീരുമാനത്തെ അനുകൂലിച്ച് നിരവധി പേര്‍ പോസ്റ്റിന് താഴെ കമന്റുകളിട്ടു.
കഴിഞ്ഞദിവസം നടന്ന അമ്മ ജനറല്‍ ബോഡി യോഗത്തില്‍ വലിയ പൊട്ടിത്തെറിയാണുണ്ടായത്. തുടര്‍ന്ന് ശ്വേത മേനോന്റെ നേതൃത്വത്തിലുളള ഭരണസമിതി ഒന്നടങ്കം രാജിവെച്ചിരുന്നു. പിന്നാലെ മല്ലികാ സുകുമാരന്‍ മാധ്യമങ്ങളോട് സംസാരിക്കവെ ശ്വേതാ മേനോന് പിന്തുണ പ്രഖ്യാപിച്ചു. ശ്വേതയല്ല, മറിച്ച് ജനറല്‍ സെക്രട്ടറിയും ട്രഷററുമാണ് രാജിവെക്കേണ്ടിയിരുന്നത് എന്നാണ് മല്ലിക പറഞ്ഞത്.






