
താരസംഘടനയായ അമ്മയില്‍ നിന്നും നടി ലക്ഷ്മി പ്രിയ രാജി സമര്‍പ്പിച്ചതുമായി ബന്ധപ്പെട്ട് പ്രതികരിച്ച് നടി ഉഷ രംഗത്ത്. കഴിഞ്ഞ ദിവസം ലക്ഷ്മിപ്രിയ തനിക്കും പൊന്നമ്മ ബാബുവിനും ഒരു മെസേജ് അയച്ചുവെന്നും അതാണ് അവര്‍ ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നതെന്നും ഉഷ പറയുന്നു. ചാനലുകള്‍ തോറും കയറിയിറങ്ങി വര്‍ഗീയ വിഷം തുപ്പുന്നവരെ അമ്മയ്ക്ക് വേണ്ടെന്നും ഉഷ കുറിച്ചു. അമ്മ സംഘടനയ്ക്കുളളില്‍ വര്‍ഗീയത വളര്‍ത്താമെന്ന ലക്ഷ്മി പ്രിയയുടെ വലിയ മോഹം തങ്ങള്‍ തകര്‍ത്തതിന്റെ രോദനമാണ് ഈ രാജിയെന്ന് ഉഷ കുറിച്ചു. അന്‍സിബയുടെ നിലപാടാണ് ശരിയെന്നും ഞങ്ങള്‍ അവളെ ചേര്‍ത്തുപിടിച്ചുവെന്നും ഉഷ പറഞ്ഞു.
ഉഷയുടെ വാക്കുകള്‍:
ശ്രീമതി ലക്ഷ്മി പ്രിയ ഇന്നലെ രാത്രി എനിക്കും പൊന്നമ്മ ചേച്ചിക്കും ഒരു msg അയച്ചിട്ടുണ്ട്. അതിലെ മാറ്റർ തന്നെ fb യിലും അവർ പോസ്റ്റ് ചെയ്തിട്ടുണ്ട്. ശ്രീമതി ലക്ഷ്മി പ്രിയ ഒരു കാര്യം മനസ്സിലാക്കണം ചാനലായ ചാനലുതോറും കയറി ഇരുന്ന് വായിൽ വരുന്നത് കോതക്ക് പാട്ട് എന്നതുപോലെ വർഗീയ വിഷം തുപ്പുമ്പോൾ ആലോചിക്കണമായിരുന്നു, ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കാനോ അംഗീകരിച്ചക്കാനോ ഞങ്ങൾക്ക് മനസ്സില്ല. അമ്മ സംഘടനയിൽ വർഗീയത കൊണ്ടുവരാമെന്നുള്ള വലിയ മോഹംഞങ്ങൾ പൊളിച്ചടുക്കിയതിന്റെ ആ മോഹം പൊലിഞ്ഞുപോയതിന്റെ രോദനമായിട്ടേ ഞങ്ങൾ ഇതിനെ കണക്കാക്കുന്നുള്ളു.അൻസിബ കഴിഞ്ഞ പത്ത് മാസം അനുഭവിച്ച വിഷമങ്ങൾ, അവഗണനകൾ, അപമാനങ്ങൾ....അതിനൊക്കെ ഇന്നലെ ഞങ്ങൾ മറുപടി നൽകി.അൻസിബയുടെ നിലപാട് അതാണ് ശെരി ഞങ്ങൾ അവളെ ചേർത്തുപിടിച്ചു... ഒപ്പം നിന്നു. നിങ്ങളെ പോലെ വർഗീയ വിഷം തുപ്പുന്നവരെ അമ്മയ്ക്കും വേണ്ട.ജനറൽബോഡി യിലെ ഭൂരിപക്ഷം അംഗങ്ങളുടെയും അഭിപ്രായവും അത് തന്നെ ആയിരുന്നു.ഇന്റർവ്യൂ കളിൽ ജനിപ്പിച്ച മാതാപിതാക്കളെയും ജനിച്ച മതത്തെയും ഖുറാനെയും തള്ളിപ്പറഞ നിങ്ങളുടെ അത്തരം സ്റ്റേറ്റ്മെന്റ് ശരിയായില്ല എന്ന് പറഞ്ഞതിന് എന്നെ ഒരു പ്രോഗ്രാമിന് വിളിക്കാൻ എന്റെ സഹപ്രവർത്തക പറഞ്ഞപ്പോൾ മറ്റ് സഹപ്രവർത്തകരുടെ മുൻപിൽ പബ്ലിക് ആയിട്ട് നിങ്ങൾ എന്നെയും ജിഹാദി യാണ് അവരെ വിളിക്കണ്ട എന്ന് പറഞ്ഞില്ലേ?വായ തുറന്നാൽ വർഗീയത വിളമ്പുന്ന നിങ്ങളുടെ ശവം കാണണമെന്ന് എനിക്ക് ഒരു താല്പവും ഇല്ല.






