More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

കൊട്ടാരക്കര ടിപ്പര്‍ അപകടം : മരണമടഞ്ഞ മൂന്നുപേരെയും തിരിച്ചറിഞ്ഞു; ടിപ്പര്‍ഡ്രൈവര്‍ ചികിത്സയില്‍

Authored by Web Desk | Last updated: 23 Jun 2026, 9:17 AM | 1 min read

Print
കൊട്ടാരക്കര ടിപ്പര്‍ അപകടം : മരണമടഞ്ഞ മൂന്നുപേരെയും തിരിച്ചറിഞ്ഞു; ടിപ്പര്‍ഡ്രൈവര്‍ ചികിത്സയില്‍
കൊട്ടാരക്കര: മണ്ണുകയറ്റിവന്ന ടിപ്പര്‍ലോറി മറിഞ്ഞുണ്ടായ അപകടത്തില്‍ മരണമടഞ്ഞത് ഒരു വിദ്യാര്‍ത്ഥിയും രണ്ടു മുതിര്‍ന്നവരും. ഇവരില്‍ കൊട്ടാരക്കര കുടവട്ടൂര്‍ സ്വദേശി 54 കാരന്‍ ഹരിലാല്‍ ആണ് മരണമടഞ്ഞ ഒരാള്‍. പത്താംക്ലാസ്സ് വിദ്യാര്‍ത്ഥി പാര്‍ത്ഥിപ് ആണ് മരണമടഞ്ഞ വിദ്യാര്‍ത്ഥിയെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. മരണമടഞ്ഞ മൂന്നാമത്തെയാള്‍ പ്രദേശവാസിയും കെ.എസ്.ആര്‍.ടി.സി ജീവനക്കാരനുമായ 45 കാരനായ അജയനാണ്. ടിപ്പര്‍ലോറിയുടെ ഡ്രൈവര്‍ ചവറസ്വദേശി നിസാമും പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയാണെന്നാണ് വിവരം.


അപകടം നടന്നത് കൊട്ടാരക്കര നീലേശ്വരം മുക്കോളിമുക്കിലാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കല്‍കോളേജിലും ചികിത്സയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആവശ്യമായ സൗകര്യം നല്‍കാന്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിക്കും തിരുവനന്തപുരം മെഡിക്കല്‍ കോളേജിനും ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കി.


വീതികുറഞ്ഞ വളവുകളോട് കൂടിയ സ്ഥലത്താണ് അപകടമുണ്ടായത്. ലോറി എത്തിയത് അമിത വേഗത്തില്‍ ആയിരുന്നെന്നും ബസ് സ്‌റ്റോപ്പില്‍ ഉണ്ടായിരുന്ന ബൈക്കില്‍ ഇടിക്കാതിരിക്കാന്‍ ബ്രേക്ക് ചവിട്ടിയതിനെ തുടര്‍ന്ന് കുട്ടികള്‍ ബസ് കാത്തു നില്‍ക്കുകയായിരുന്ന ബസ് സ്‌റ്റോപ്പിലെ കെട്ടിടത്തിലേക്ക് പാഞ്ഞുകയറുകയും ഇടിച്ചു തകര്‍ത്തുകൊണ്ട് ബൈക്കിന് മുകളിലേക്കു മറിയുകയുമായിരുന്നു. ലോഡ് കയറ്റിവന്ന വഴിയായിരുന്നതിനാല്‍ മറിഞ്ഞതിനെ തുടര്‍ന്ന് വാഹനത്തില്‍ ഉണ്ടായിരുന്ന മണ്ണും പുറത്തേക്ക് വീണു. കുട്ടികള്‍ ലോറിക്കും മണ്ണിനുമടിയിലായി പെട്ടുപോയി.


ടിപ്പറിനടിയില്‍ കുട്ടികള്‍ പെട്ടുപോയിരുന്നു. രാവിലെ ഏഴരയോടെയായിരുന്നു അപകടമുണ്ടായത്. ട്യൂഷന് പോകാന്‍ നിന്ന കുട്ടികളാണ് അപകടത്തില്‍പെട്ടത്. ടിപ്പര്‍ലോറി മണ്ണെടുത്തത് പാസ് എടുത്താണോ എന്ന കാര്യം അന്വേഷിക്കുമെന്നാണ് ജില്ലാഭരണാധികാരിയും വ്യക്തമാക്കിയിരിക്കുന്നത്. പരിക്കേറ്റവരുടെ നില തൃപ്തികരമാണെന്നാണ് ആശുപത്രിയില്‍ നിന്നും പുറത്തുവരുന്ന വിവരം.


Tags

  • tipper lorry
  • accident
  • kottarakkara accident

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

പ്രകടനപത്രികയില്‍ ഇല്ലാത്തത്; മദ്യനയത്തിലും കരിമണല്‍ ഖനനത്തിലും സര്‍ക്കാരിനെ വിമര്‍ശിച്ച് സുധീരന്‍

പ്രകടനപത്രികയില്‍ ഇല്ലാത്തത്; മദ്യനയത്തിലും കരിമണല്‍ ഖനനത്തിലും സര്‍ക്കാരിനെ വിമര്‍ശിച്ച് സുധീരന്‍

sabha TV

വീര്യം കുറഞ്ഞ മദ്യത്തിനു നികുതി കുറച്ചത് ബെക്കാഡിക്ക് വേണ്ടിയെന്ന് ആരോപണം; പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി

കെ.കെ. മഹേശന്റെ ആത്മഹത്യ ; ശക്തമായ അന്വേഷണം നടത്തണമെന്ന് വി.എം. സുധീരന്‍ ; വെള്ളാപ്പള്ളിയുടെ ഭാഷ ശരിയല്ല

കെ.കെ. മഹേശന്റെ ആത്മഹത്യ ; ശക്തമായ അന്വേഷണം നടത്തണമെന്ന് വി.എം. സുധീരന്‍ ; വെള്ളാപ്പള്ളിയുടെ ഭാഷ ശരിയല്ല

2954 കേസുകൾ, 3176 അറസ്റ്റുകൾ; മയക്കുമരുന്നിനെതിരെ 'ഓപ്പറേഷൻ തൂഫാൻ' ശക്തമാക്കി കേരളം, പഞ്ചാബിനെയും പിന്നിലാക്കിെന്ന് ആഭ്യന്തരമന്ത്രി

2954 കേസുകൾ, 3176 അറസ്റ്റുകൾ; മയക്കുമരുന്നിനെതിരെ 'ഓപ്പറേഷൻ തൂഫാൻ' ശക്തമാക്കി കേരളം, പഞ്ചാബിനെയും പിന്നിലാക്കിെന്ന് ആഭ്യന്തരമന്ത്രി

ഒടുവിൽ നാട്ടുകാരുടെ ഭീതി അവസാനിച്ചു; കേളകത്ത് ജനവാസ മേഖലയിലിറങ്ങിയ പുലി കൂട്ടിലായി

ഒടുവിൽ നാട്ടുകാരുടെ ഭീതി അവസാനിച്ചു; കേളകത്ത് ജനവാസ മേഖലയിലിറങ്ങിയ പുലി കൂട്ടിലായി

ആർടിഐ ഭേദഗതികൾ പിൻവലിച്ചില്ലെങ്കിൽ അനിശ്ചിതകാല നിരാഹാര സമരം: മുന്നറിയിപ്പുമായി അണ്ണാ ഹസാരെ

ആർടിഐ ഭേദഗതികൾ പിൻവലിച്ചില്ലെങ്കിൽ അനിശ്ചിതകാല നിരാഹാര സമരം: മുന്നറിയിപ്പുമായി അണ്ണാ ഹസാരെ