
കാന്‍സര്‍ ചികിത്സയില്‍ കഴിയുന്ന രേണു സുധിയ്ക്ക് സഹായവുമായി യൂട്യൂബര്‍ സായ് കൃഷ്ണ. രേണുവിനെ ഉള്‍പ്പെടുത്തി ചെയ്ത വീഡിയോകളില്‍ നിന്ന് ലഭിച്ച വരുമാനത്തിന്റെ ഒരു ഭാഗം അവര്‍ക്ക് നല്‍കുമെന്ന് സായ് കൃഷ്ണ നേരത്തെ അറിയിച്ചിരുന്നു.
ഇപ്പോഴിതാ രേണുവിന്റെ വീട്ടില്‍ എസി വച്ചിരിക്കുകയാണ് സായ് കൃഷ്ണ. രേണു തന്നെയാണ് സായിക്ക് നന്ദി പറഞ്ഞ് ഈ വിവരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. '' നന്ദി. സായ് കൃഷ്ണയും കുടുംബവും ( സീക്രട്ട് ഏജന്റ്) പറഞ്ഞ വാക്ക് പാലിച്ചു. നന്ദി. കീമോയുടെ ചൂട് ആയിരുന്നു. ഒരു എസി വാങ്ങി വച്ചു. ഒരുപാട് നന്ദി. കൂടെ സിജോയും കുടുംബവും എന്നെ വന്ന് കണ്ടു. ഒരുപാട് നല്ല ആളുകള്‍ വന്ന് കാണുന്നു. നന്ദി നല്‍കിയ സഹായത്തിന്'', രേണു സുധി ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു.
രേണു സുധിയെപ്പറ്റി 48 വീഡിയോകള്‍ താന്‍ ചെയ്തിട്ടുണ്ടെന്നും അതില്‍ നിന്നും അത്യാവശ്യം വരുമാനവും തനിക്ക് കിട്ടിയിട്ടുണ്ടെന്നും സായ് കൃഷ്ണ മുന്‍പ് വീഡിയോയില്‍ പറഞ്ഞിരുന്നു. അതില്‍ നിന്നും മുഴുവന്‍ തുകയും എന്ന് പറയുന്നില്ല പക്ഷേ അതില്‍ നിന്നൊരു തുക രേണുവിന് കൊടുക്കു. കാരണം നമ്മള്‍ കണ്ടന്റ് ആക്കി ഒരുപാട് വീഡിയോകള്‍ ചെയ്ത വ്യക്തിയാണ്. കുറേ കാശുണ്ടാക്കാന്‍ കണ്ടന്റ് തന്നൊരു വ്യക്തി എന്നതുകൊണ്ടു ഞാനത് ചെയ്യേണ്ടതാണെന്ന് തോന്നിയെന്നും സായ് കൃഷ്ണ പറഞ്ഞിരുന്നു.






