
കാന്‍സറുമായുളള പോരാട്ടത്തിലാണ് രേണു സുധി ഇപ്പോള്‍. ശരീരത്തില്‍ പിക് ലൈന്‍ ഇട്ടതും കീമോ ആരംഭിച്ച കാര്യവുമെല്ലാം രേണു പറഞ്ഞിരുന്നു. എന്നാല്‍ അസുഖവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ രേണു പങ്കുവെക്കുമ്പോള്‍ അതില്‍ പ്രധാനമായും പ്രത്യക്ഷപ്പെടുന്നൊരു കമന്റുണ്ട്. രേണു സുധിക്ക് മാത്രമെ ഇതുവരെ കാന്‍സര്‍ വന്നിട്ടുളേളാ എന്നതാണത്. ഈ കമന്റ് പതിവായതോടെ പ്രതികരിച്ച് എത്തിയിരിക്കുകയാണ് രേണുവിന്റെ സുഹൃത്ത് പ്രതീഷ് പ്രകാശ്. രേണുവിനൊപ്പം ആല്‍ബങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് പ്രതീഷ് . എന്ത് അസുഖവും അവനവന് വരുമ്പോഴെ അവസ്ഥ മനസിലാകൂവെന്ന് പ്രതീഷ് കുറിച്ചു.
'' പല ആള്‍കാരും ഇന്നും അവരെ കുറ്റം പറയുന്നു അവര് ചെയിത പ്രവര്‍ത്തിയെ കുറിച്ച് പറഞ്ഞു ഞാന്‍ ഒന്ന് പറഞ്ഞോട്ടെ ഈ ജീവിതത്തില്‍ ഒരു തെറ്റ് പോലും ചെയ്യാത്ത മനുഷ്യന്മാര് ഉണ്ടോ ഇല്യ ഞാന്‍ ആയാലും നീ ആയാലും അവര് അവരുടെ ജീവിതത്തിലെ ഏറ്റവും മോശം അവസ്ഥയിലൂടെ ആണ് കടന്നു പോവുന്നത് അവരെ നമ്മടെ ഒപ്പം ചേര്‍ത്ത് നിര്‍ത്തണം എന്ന് ഞാന്‍ പറയുന്നില്ല എന്നാലും അവരെ ഈ അവസ്ഥയില്‍ ആയതില്‍ സന്തോഷിക്കരുത് ഒരുപാട് പേരുടെ comments ആണ് രേണു സുധിക്കു മാത്രേ കാന്‍സര്‍ വന്നിട്ടോള്ളൂ ചോദിക്കുന്നവരോട് ഒരു അസുഖം അവനവനു വരുമ്പോഴേ അഹ് അവസ്ഥ മനസ്സിലാവൂ അത് ഇന്നോ നാളെയോ എനിക്കോ നിനക്കോ വരാം അവര്‍ ഇന്നു വരെ അവരുടെ അസുഖത്തെ പറഞ്ഞു സഹായിക്കണം പണം വേണം പറഞ്ഞു നമ്മടുടെ ഇടയില്‍ വന്നിട്ട് ഇല്യാ അവര്‍ നമ്മളോട് ചോദിച്ചതാ ഒന്ന് മാത്രം നിങ്ങളുടെ പ്രാര്‍ത്ഥനയില്‍ എനിക്ക് വേണ്ടി ഒരു നിമിഷം പ്രാര്‍ത്ഥിക്കണം അത് മാത്രം അവര് തിരിച്ചുവരും എന്ന് എനിക്ക് ഉറപ്പുണ്ട'', പ്രതീഷിന്റെ വാക്കുകള്‍.
പോസ്റ്റിന് താഴെയായി രേണുവിനെ സ്‌നേഹിക്കുന്ന നിരവധിപ്പേര്‍ കമന്റുകളുമായി എത്തി. ''ഒരിക്കല്‍ പോലും കുറ്റം പറഞ്ഞിട്ട് ഇല്ല...പലപ്പോഴും തോന്നിയിട്ട് ഉണ്ട് രേണുചേച്ചിക്ക് ഇത്രയും നെഗറ്റീവ് കേട്ടിട്ടും നല്ല പവര്‍ ആയിട്ട് തുടരാന്‍ പറ്റുന്നുണ്ടല്ലോ എന്ന്...ഇനിയും തുടരും ഈ അസുഖത്തെ ചേച്ചി അതിജീവിക്കും ഉറപ്പ്'' എന്നാണ് ഒരാള്‍ കുറിച്ചത്.






