
നടനും രാഷ്ട്രീയപ്രവര്‍ത്തകനുമായ കൃഷ്ണകുമാറിന്റെ മകളും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ ദിയ കൃഷ്ണ മലയാളികള്‍ക്ക് സുപരിചിതയാണ്. അശ്വിന്‍ ഗണേശ് ആണ് ദിയയുടെ ഭര്‍ത്താവ്.
ഇപ്പോള്‍ മകന്‍ മകന്‍ ഓമിയ്‌ക്കൊപ്പമുളള ക്യൂട്ട് ചിത്രം പങ്കുവച്ചിരിക്കുകയാണ് ദിയ കൃഷ്ണ. ഒപ്പം മനോഹരമായ ഒരു കുറിപ്പുമുണ്ട്. '' എനിക്കൊരു ട്രു ലവ് വേണം എന്ന് ദൈവത്തോട് പ്രാര്‍ത്ഥിച്ചപ്പോള്‍ പ്രായം എത്രയാണ് എന്ന് ഞാന്‍ മെന്‍ഷന്‍ ചെയ്യാന്‍ മറന്നുപോയി. എന്റെ മധുരമുള്ള കൊച്ചു പ്രപഞ്ചമേ, ഓരോ ദിവസവും എന്നെ അല്‍പാല്‍പമായി സുഖപ്പെടുത്തിയതിന് നന്ദി'', എന്നാണ് ദിയയുടെ വാക്കുകള്‍.
2024 സെപ്റ്റംബര്‍ 5-നായിരുന്നു ദിയ കൃഷ്ണയുടെയും അശ്വിന്‍ ഗണേശിന്റെയും വിവാഹം. 2025 ജൂലൈ 5ന് ആണ് ഓമി ജനിക്കുന്നത്. നിയോം അശ്വിന്‍ കൃഷ്ണ എന്നാണ് കുഞ്ഞിന്റെ യഥാര്‍ത്ഥ പേര്.






