
റിയാലിറ്റി ഷോയിലൂടെ മിനിസ്‌ക്രീനിലെത്തി, പിന്നീട് അവതാരകയായും നര്‍ത്തകിയായും മലയാളി മനസില്‍ ഇടം നേടിയ താരമാണ് മാളവിക കൃഷ്ണദാസ്. റിയാലിറ്റി ഷോയില്‍ ഒപ്പം മത്സരിച്ച തേജസിനെയാണ് വിവാഹം ചെയ്തത്. ഋത്വി തേജസ്സ് എന്നൊരു മകളാണ് ഈ ദമ്പതികള്‍ക്കുളളത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരങ്ങള്‍ തങ്ങളുടെ എല്ലാ വിശേഷങ്ങളും അതിലൂടെ പങ്കിടാറുണ്ട്.
ഇപ്പോഴിതാ ജീവിതത്തിലെ ഒരു വലിയ സന്തോഷം ആരാധകരുമായി പങ്കുവയ്ക്കുകയാണ് മാളവിക. തന്റെ പുതിയ വീടിന്റെ വിശേഷങ്ങളാണ് മാളവിക പങ്കുവച്ചത്. ഒറ്റപ്പാലത്ത് ആണ് മാളവികയുടെ പുതിയ വീട്. കാറിലിരുന്ന് സംസാരിക്കുന്നതിനിടയില്‍ പെട്ടെന്നുണ്ടായ ഒരു തീരുമാനത്തില്‍ നിന്നാണ് ഈ സ്വപ്‌നഭവനത്തിന്റെ തുടക്കമെന്നും തന്റെ സ്വന്തം പ്രയത്‌നത്തില്‍ നിര്‍മ്മിച്ച ഈ കൊച്ചു വീട് തനിക്ക് താജ്മഹലിന് തുല്യമാണെന്നും മാളവിക കൃഷ്ണദാസ് പറഞ്ഞു.
സ്വന്തം നാട് പട്ടാമ്പിയാണെങ്കിലും കുട്ടിക്കാലം മുതല്‍ക്കേ തനിക്ക് ഏറെ പ്രിയപ്പെട്ടതും ബന്ധുക്കള്‍ ഏെറയുളളതുമായ ഒറ്റപ്പാലത്ത് ഒരു വീട് സ്വന്തമാക്കാന്‍ കഴിഞ്ഞത് താരം ഒരിക്കലും പ്രതീക്ഷിച്ചിരുന്ന ഒന്നല്ല. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത വളരെ ലളിതമായ ഗൃഹപ്രവേശ ചടങ്ങായിരുന്നുവെന്നും രണ്ട് ബെഡ്‌റൂമും ഹോളും അടുക്കളയുമുള്ള ഈ ചെറിയ വീട് തന്റെ കഠിനാധ്വാനത്തിന്റെ ഫലമായതുകൊണ്ട് തന്നെ ഇതിന്റെ മധുരം ഇരട്ടിയാണെന്നും താരം കൂട്ടിച്ചേര്‍ത്തു.






