
കൊച്ചി: കൊച്ചിയില്‍ വീണ്ടും കൊടും ക്രൂരത. ഇരുപത്തിനാലുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു. യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തിയ ശേഷം തട്ടിക്കൊണ്ടുപോകുകയും പീഡിപ്പിക്കുകയുമായിരുന്നു.
ഞായറാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്. കാറില്‍ തട്ടിക്കൊണ്ടുപോയ ശേഷം മയക്കുമരുന്ന് നല്‍കി യുവതിയെ പീഡിപ്പിക്കുകയായിരുന്നു. കൊല്ലം സ്വദേശി ഫിറോസ് ആണ് പ്രതി. കുപ്രസിദ്ധ ഗുണ്ട അട്ടാണി അനീഷിന്റെ സുഹൃത്താണ് ഇയാള്‍. ഇയാളെ നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തു.
യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഫിറോസിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പോക്‌സോ അടക്കമുള്ള കേസുകളില്‍ പ്രതിയാണ് ഫിറോസ്.






