
കൊച്ചി: ചാനൽ ചർച്ചകൾക്കെതിരെ രൂക്ഷ വിമർശനവുമായി എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വിഷയങ്ങൾ പഠിക്കാതെയാണ് ചിലർ തങ്ങൾക്ക് ഇഷ്ടമുള്ള കാര്യങ്ങൾ പറയുന്നതെന്നും, തനിക്ക് പുരസ്കാരം ലഭിച്ചപ്പോഴാണ് വിവാദങ്ങൾ ഉയരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഏകപക്ഷീയമായ രീതിയിലാണ് ചർച്ചകൾ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ലഭിച്ച പത്മഭൂഷൺ പുരസ്കാരം ശ്രീനാരായണ ഗുരുവിന് സമർപ്പിക്കുന്നതായും വെള്ളാപ്പള്ളി വ്യക്തമാക്കി. ദില്ലിയിൽ നിന്ന് പത്മഭൂഷൺ ഏറ്റുവാങ്ങി കേരളത്തിലെത്തിയ ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മലപ്പുറത്തെ കുറിച്ച് താൻ ഒരു വർഗീയ പരാമർശവും നടത്തിയിട്ടില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ജാതിയുടെ പേരിൽ നീതി നിഷേധിക്കപ്പെട്ട സമുദായത്തിന്റെ അവകാശങ്ങൾക്കായി ഇനിയും ജാതിയെക്കുറിച്ച് സംസാരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






