
കാന്‍സറുമായുളള പോരാട്ടത്തിലാണ് രേണു സുധി ഇപ്പോള്‍. തന്റെ ചികിത്സാവിവരങ്ങളും ആരോഗ്യസ്ഥിതിയെക്കുറിച്ചുമെല്ലാം ആരാധകരുമായി രേണു നിരന്തരം പങ്കുവെയ്ക്കുന്നുണ്ട്. ഇപ്പോള്‍ രേണു സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പുതിയ വീഡിയോ വേദനയോടെ അല്ലാതെ ആര്‍ക്കും കണ്ടിരിക്കാന്‍ സാധിക്കില്ല.
മുടി പറ്റെ വെട്ടിയ രീതിയിലാണ് രേണുവിനെ വീഡിയോയില്‍ കാണാന്‍ ആവുക. ഇന്ദ്രന്‍സ് നായകനായി എത്തിയ ആശാന് എന്ന ചിത്രത്തിലെ ' കുഞ്ഞിക്കവിള്‍ മേഘമേ..' , എന്ന ഗാനത്തിനൊപ്പമാണ് രേണു തന്റെ വീഡിയോ പങ്കുവച്ചത്.
രേണുവിനെ സ്നേഹിക്കുന്ന നിരവധിപ്പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തുന്നത്. രേണുവിനെ ഈ അവസ്ഥയില്‍ കാണാന്‍ വയ്യെ വേഗം സുഖമായി തിരിച്ചുവരണമെന്നും ആരാധകര്‍ കുറിച്ചു. ' ഇതൊക്കെ താല്‍ക്കാലികം ആണ്. പഴയതിലും നല്ലത് പോലെ മുടി തിരിച്ചു വരും. വിഷമിക്കല്ലേ രേണു. വേഗം സുഖമാകട്ടെ' , ' ചേച്ചിടെ കൂടെ ഞങ്ങള്‍ എല്ലാവരും ഉണ്ട്. പേടിക്കണ്ടാ. പ്രാര്‍ത്ഥന എപ്പോഴും ഉണ്ടാകും' എന്നിങ്ങനെ പോകുന്നു ആരാധകരുടെ കമന്റുകള്‍.
കാന്‍സറിന്റെ മൂന്നാം ഘട്ടത്തിലാണ് രേണു ഇപ്പോള്‍. കോട്ടയം മെഡിക്കല്‍ കോളേജിലാണ് താരം ചികിത്സ തേടുന്നത്.






