
അന്തരിച്ച മിമിക്രി കലാകാരനും നടനുമായ കൊല്ലം സുധിയുടെ കുടുംബം മലയാളികള്‍ക്ക് സുപരിചിതരാണ്. ഭാര്യ രേണു സുധിയും മക്കളുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ മലയാളികള്‍ക്ക് പ്രിയപ്പെട്ടവരായവരാണ്. കാന്‍സറുമായുളള പോരാട്ടത്തിലാണ് രേണു സുധി ഇപ്പോള്‍. എന്നാല്‍ താന്‍ രോഗി ആണെന്ന് അറിഞ്ഞിട്ടും സുധിയുടെ മൂത്ത മകന് കിച്ചു തന്നെ കാണാന്‍ വന്നില്ലെന്ന് പറഞ്ഞ് രേണു പങ്കുവച്ച വീഡിയോ ചര്‍ച്ചയായിരുന്നു.
ഇതിന് പിന്നാലെ ' അപ്പോള്‍ പോകാന്‍ തീരുമാനിച്ചു. വിഷമമുളളവരുടെ വിഷമം അങ്ങ് തീരട്ടെ' , എന്ന് പറഞ്ഞൊരു വീഡിയോ കിച്ചു പങ്കുവയ്ക്കുകയും പിന്നാലെ അനുജന് റിതപ്പനെ കാണാന്‍ പോവുകയും ചെയ്തു. ' വിഷമമുളളവരുടെ വിഷമം അങ്ങ് തീരട്ടെ' എന്ന കിച്ചുവിന്റെ വാചകം വലിയ വിമര്ശനങ്ങള്ക്കി ഇടയാക്കി. രേണുവിനെ കാണാന്‍ പോകാത്തതിന് തന്നെ വിമര്‍ശിച്ച ഒരു മുനാസിര്‍ ഖാന് എന്ന ക്രിയേറ്റര്‍ക്ക് കിച്ചു നല്കിയ മറുപടി വലിയ രീതിയില്‍ ചര്‍ച്ചയായി.
രേണുവിന്റെ ഒരു സബ്സ്ക്രിപ്ഷന് വീഡിയോ കണ്ട് താന്‍ അമ്മയ്ക്ക് മെസേജ് അയച്ചിരുന്നു. ഇതൊക്കെ കണ്ട് റിതപ്പന്റെ അവസ്ഥ എന്തായിരിക്കും. മിക്ക പിള്ളേരും ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവരാണ്. അവരെ റിതപ്പന് എങ്ങനെ ഫേസ് ചെയ്യുമെന്ന് ഞാന്‍ അമ്മയോട് പറഞ്ഞപ്പോള്‍ എനിക്ക് തന്ന മറുപടി ഇങ്ങനെയാണ്. ഞാന്‍ ചെയ്തതില്‍ മോശമായിട്ടൊന്നും തോന്നിയില്ല. എനിക്ക് അതില്‍ നിന്നും രണ്ടര, മൂന്ന് ലക്ഷം രൂപ കിട്ടുന്നുണ്ട് എന്നാണ്. ഞാന്‍ തിരിച്ച് മറുപടി കൊടുക്കാന്‍ പോയില്ല. അവിടെ വച്ചിട്ട് ആ ചാപ്റ്റര്‍ ഞാന്‍ ക്ലോസ് ചെയ്തു. എന്നാണ് വീഡിയോയില്‍ കിച്ചു പറഞ്ഞത്.
ഇപ്പോള്‍ കിച്ചുവിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് രേണു സുധി. കിച്ചുവുമായുളള തന്റെ ചാറ്റുകള്‍ പരസ്യമാക്കിക്കൊണ്ടാണ് രേണു പ്രതികരിച്ചത്.
സബ്സ്ക്രിപ്ഷൻ തുടങ്ങിയ സമയത്ത് തന്നെ അത് വേണ്ട എന്ന് പറഞ്ഞിരുന്നുവെങ്കിൽ താൻ അത് ചെയ്യില്ലായിരുന്നു എന്നാണ് രേണു വ്യക്തമാക്കുന്നത്. കിച്ചുവിന്റെ ഭാവിയെ തന്നെ ബാധിക്കുന്ന ഒരുപാട് കാര്യങ്ങൾ തന്റെ പക്കലുണ്ടെന്നും അതൊന്നും തന്നെക്കൊണ്ട് പറയിപ്പിക്കരുതെന്നും രേണു ഇൻസ്റ്റാഗ്രാം റീലിലൂടെ മുന്നറിയിപ്പ് നൽകുന്നുണ്ട്. തന്റെ സ്വന്തം മകൻ റിതപ്പനെക്കാൾ കൂടുതൽ താൻ സ്നേഹിച്ചതും പരിഗണിച്ചതും കിച്ചുവിനെയായിരുന്നു എന്നും രേണു വീഡിയോയിലൂടെ പറഞ്ഞു.
കിച്ചു എന്ന രാഹുൽ ദാസിന്റെ പണ്ടത്തെ സ്വഭാവത്തെക്കുറിച്ചും പശ്ചാത്തലത്തെക്കുറിച്ചും അറിയണമെങ്കിൽ ചില പോലീസ് സ്റ്റേഷനുകളിൽ പോയി അന്വേഷിച്ചാൽ മതിയെന്നും രേണു സുധി വീഡിയോയില്‍ പറയുന്നു. കിച്ചുവുമായി വ്യക്തിപരമായി നടത്തിയ വാട്സാപ്പ് ചാറ്റുകളുടെ സ്ക്രീൻഷോട്ടുകളും രേണു ഇതിനൊപ്പം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.






