More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Life & Style
  3. Life Style
Loading...

സോളോ ട്രിപ്പ് കൂടുതല്‍ സ്മാര്‍ട്ടാക്കാന്‍ അറിയാം ഈ എളുപ്പവഴികള്‍

Authored by Web Desk | Last updated: 25 Jun 2026, 2:31 PM | 2 min read

Print
photo credit- pixabay
photo credit- pixabay

ഒറ്റയ്ക്കുള്ള യാത്രകള്‍ സ്വാതന്ത്ര്യവും പുതിയ അനുഭവങ്ങളും തരുമെങ്കിലും, കൃത്യമായ പ്ലാനിംഗ് ഇല്ലെങ്കില്‍ അത് മാനസിക സമ്മര്‍ദ്ദത്തിന് കാരണമായേക്കാം. സോളോ ട്രിപ്പുകള്‍ എളുപ്പമാക്കാന്‍ ട്രാവല്‍ വിദഗ്ദ്ധര്‍ നിര്‍ദ്ദേശിക്കുന്ന 5 വഴികള്‍ ഇതാ :


1. ബഡ്ജറ്റ് നിശ്ചയിക്കുക, യാത്രയുടെ ലക്ഷ്യം മനസ്സിലാക്കുക


യാത്ര പ്ലാന്‍ ചെയ്യുമ്പോള്‍ ആദ്യം ശ്രദ്ധിക്കേണ്ടത് പണമാണ്. നിങ്ങളുടെ ആകെ ബഡ്ജറ്റിനെ കൃത്യമായി തരംതിരിക്കുക:


* വിമാന/ട്രെയിന്‍ ടിക്കറ്റുകള്‍, താമസം


* പ്രാദേശിക യാത്രകള്‍, ഭക്ഷണം


* ടിക്കറ്റ് നിരക്കുകള്‍, ഷോപ്പിംഗ്


* അടിയന്തിര സാഹചര്യങ്ങള്‍ക്കായുള്ള പണം (Contingency fund)


* കൂട്ടമായി പോകുമ്പോള്‍ ചെലവുകള്‍ പങ്കിടാന്‍ ആളുണ്ടാകും, എന്നാല്‍ ഒറ്റയ്ക്കാകുമ്പോള്‍ എല്ലാ സാമ്പത്തിക കാര്യങ്ങളും നിങ്ങള്‍ തന്നെ കൈകാര്യം ചെയ്യണം. ഒപ്പം ഈ യാത്ര എന്തിനുവേണ്ടിയുള്ളതാണെന്ന് ഉറപ്പിക്കുക - അത് പുതിയ ഭക്ഷണങ്ങള്‍ പരീക്ഷിക്കാനാണോ, സംസ്‌കാരങ്ങള്‍ പഠിക്കാനാണോ, അഡ്വഞ്ചറാണോ അതോ വെറുതെ വിശ്രമിക്കാനാണോ എന്ന് ആദ്യമേ തീരുമാനിക്കുക.


2. പോകുന്ന സ്ഥലത്തെക്കുറിച്ച് മുന്‍കൂട്ടി പഠിക്കുക


* പ്രധാന കാഴ്ചകള്‍ ഏതൊക്കെയാണെന്ന് നോക്കുന്നതിനപ്പുറം ആ സ്ഥലത്തെക്കുറിച്ച് ആഴത്തില്‍ മനസ്സിലാക്കുക:


* സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം.


* അവിടുത്തെ ലോക്കല്‍ ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റം എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്.


* സുരക്ഷിതമായ താമസസ്ഥലങ്ങള്‍, പ്രധാന സ്മാരകങ്ങളുടെ സമയക്രമം.


* സോളോ ട്രാവലേഴ്‌സിന് സുരക്ഷിതമെന്ന് പേരെടുത്ത സ്ഥലങ്ങള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. മികച്ച ഗതാഗത സൗകര്യമുള്ള, റെസ്റ്റോറന്റുകള്‍ക്കും മെഡിക്കല്‍ ഷോപ്പുകള്‍ക്കും അടുത്തുള്ള, ആളനക്കമുള്ള പ്രദേശങ്ങളില്‍ താമസം തിരഞ്ഞെടുക്കുന്നത് രാത്രികാലങ്ങളില്‍ പോലും യാത്ര എളുപ്പമാക്കും.


3. കാഴ്ചകള്‍ ദൂരം നോക്കി ഗ്രൂപ്പ് ചെയ്യുക


* പലരും വരുത്തുന്ന വലിയൊരു തെറ്റാണ് പ്രശസ്തമായ സ്ഥലങ്ങളുടെ ലിസ്റ്റ് ഉണ്ടാക്കി അങ്ങോട്ടേക്ക് പോവുക എന്നത്. ഇത് പലപ്പോഴും നഗരത്തിന്റെ ഒരറ്റത്തുനിന്നും മറ്റേ അറ്റത്തേക്ക് വെറുതെ യാത്ര ചെയ്ത് സമയം കളയാന്‍ ഇടയാക്കും.


* മികച്ച വഴി: അടുത്തടുത്തുള്ള കാഴ്ചകള്‍ ഒന്നിച്ച് പ്ലാന്‍ ചെയ്യുക. ഒരു മ്യൂസിയവും മാര്‍ക്കറ്റും നല്ലൊരു കഫേയും ഒരേ ഏരിയയിലാണെങ്കില്‍, അവയെല്ലാം ഒരൊറ്റ ബ്ലോക്കായി പ്ലാന്‍ ചെയ്യുക. ഇത് യാത്രാസമയവും പണവും ലാഭിക്കും.


4. പ്ലാനിംഗില്‍ ഫ്‌ലെക്‌സിബിലിറ്റി (ഇളവുകള്‍) നിലനിര്‍ത്തുക


* ദിവസത്തിലെ എല്ലാ മണിക്കൂറുകളും മുന്‍കൂട്ടി പ്ലാന്‍ ചെയ്ത് വെക്കരുത്. സോളോ ട്രിപ്പിന്റെ പ്രധാന ഭംഗി തന്നെ നമ്മുടെ ഇഷ്ടത്തിനനുസരിച്ച് പ്ലാന്‍ മാറ്റാം എന്നതാണ്.


* ലളിതമായ ഫോര്‍മുല: ഒരു ദിവസത്തില്‍ പ്രധാനപ്പെട്ട ഒരു കാര്യം, രണ്ടാമതൊരു കാര്യം, പിന്നെ ഒഴിവാക്കാന്‍ സാധിക്കുന്ന മറ്റൊരു ഓപ്ഷണല്‍ കാര്യം എന്നിങ്ങനെ മാത്രം പ്ലാന്‍ ചെയ്യുക.


* ഭക്ഷണത്തിനും വിശ്രമത്തിനും ക്യൂ നില്‍ക്കാനുമൊക്കെ കൃത്യമായ ബഫര്‍ സമയം മാറ്റിവെക്കുക. യാത്രാമധ്യേ കാണുന്ന ഒരു നല്ല കാഴ്ച ആസ്വദിക്കാനോ ലോക്കല്‍ ആളുകളോട് സംസാരിച്ചിരിക്കാനോ ഉള്ള സമയം ഇതിലൂടെ ലഭിക്കും.


5. സുരക്ഷയും ബാക്കപ്പ് പ്ലാനുകളും ഉറപ്പാക്കുക


* സുരക്ഷ എന്നത് യാത്രയുടെ ഭാഗം തന്നെയാണ്. നിങ്ങളുടെ താമസവും യാത്രകളും അതിനനുസരിച്ച് മാത്രം തിരഞ്ഞെടുക്കുക.


* നിങ്ങളുടെ ദിവസേനയുള്ള യാത്രാവിവരങ്ങളും താമസിക്കുന്ന ഹോട്ടലിന്റെ വിവരങ്ങളും വീട്ടിലെ ഒരംഗവുമായോ സുഹൃത്തുമായോ പങ്കുവെക്കുക.


* നിങ്ങളുടെ ഐഡി കാര്‍ഡ്, പാസ്‌പോര്‍ട്ട്, വിസ, ടിക്കറ്റുകള്‍, ഇന്‍ഷുറന്‍സ് എന്നിവയുടെ ഡിജിറ്റല്‍ കോപ്പികളും (ഫോണില്‍) ഫിസിക്കല്‍ കോപ്പികളും (പ്രിന്റ്) കൈയില്‍ കരുതുക.


* യാത്ര തിരിക്കുന്നതിന് മുന്‍പ് അവിടുത്തെ കാലാവസ്ഥ, പ്രാദേശിക നിയമങ്ങള്‍, ട്രാവല്‍ അഡൈ്വസറികള്‍ എന്നിവ പരിശോധിക്കുക.




Tags

  • life style

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ഐ മേക്ക്അപ് റിമൂവ് ചെയ്യാതെയാണോ ഉറങ്ങുന്നത് ;  ഈ അപകട ലക്ഷണങ്ങള്‍ ശ്രദ്ധിയ്ക്കാം

ഐ മേക്ക്അപ് റിമൂവ് ചെയ്യാതെയാണോ ഉറങ്ങുന്നത് ; ഈ അപകട ലക്ഷണങ്ങള്‍ ശ്രദ്ധിയ്ക്കാം

ജൂലൈ 7 ലോകചോക്ലേറ്റ്ദിനം: ചോക്ലേറ്റ് പണത്തിന് പകരം ഉപയോഗിച്ചിരുന്നു ; ബലിയില്‍ രക്തത്തിന് പകരമായി ഉപയോഗിച്ചു

ജൂലൈ 7 ലോകചോക്ലേറ്റ്ദിനം: ചോക്ലേറ്റ് പണത്തിന് പകരം ഉപയോഗിച്ചിരുന്നു ; ബലിയില്‍ രക്തത്തിന് പകരമായി ഉപയോഗിച്ചു

9 വയസ്സില്‍ ഭാര്യ, 14 ല്‍ ആദ്യ പ്രസവം ; 10 ാം ദിവസം കുഞ്ഞ് മരിച്ചത് ആനന്ദിബായിയെ രാജ്യത്തെ ആദ്യ ലേഡി ഡോക്ടറാക്കി...!!

9 വയസ്സില്‍ ഭാര്യ, 14 ല്‍ ആദ്യ പ്രസവം ; 10 ാം ദിവസം കുഞ്ഞ് മരിച്ചത് ആനന്ദിബായിയെ രാജ്യത്തെ ആദ്യ ലേഡി ഡോക്ടറാക്കി...!!

നമ്മുടെ പല്ലുകള്‍ക്ക് നിശബ്ദമായി കേടുപാടുകള്‍ വരുത്തുന്ന 5 ദൈനംദിന ശീലങ്ങളെ കുറിച്ച് അറിയാം

നമ്മുടെ പല്ലുകള്‍ക്ക് നിശബ്ദമായി കേടുപാടുകള്‍ വരുത്തുന്ന 5 ദൈനംദിന ശീലങ്ങളെ കുറിച്ച് അറിയാം

ബിസി ആയതുകൊണ്ട് ഇപ്പോഴും തലയില്‍ എണ്ണ തേയ്ക്കുന്നത് ഒഴിവാക്കുകയാണോ ? ; ഈ കാര്യങ്ങള്‍ അറിഞ്ഞാല്‍ എണ്ണ തേയ്ക്കുന്നത് ഒഴിവാക്കില്ല

ബിസി ആയതുകൊണ്ട് ഇപ്പോഴും തലയില്‍ എണ്ണ തേയ്ക്കുന്നത് ഒഴിവാക്കുകയാണോ ? ; ഈ കാര്യങ്ങള്‍ അറിഞ്ഞാല്‍ എണ്ണ തേയ്ക്കുന്നത് ഒഴിവാക്കില്ല

കുട്ടികള്‍ എപ്പോഴാണ് യോഗ ആരംഭിക്കേണ്ടത്  ? ; കുട്ടികള്‍ക്ക് ചെയ്യാവുന്ന 4 ലളിതമായ ആസനങ്ങള്‍ അറിയാം

കുട്ടികള്‍ എപ്പോഴാണ് യോഗ ആരംഭിക്കേണ്ടത് ? ; കുട്ടികള്‍ക്ക് ചെയ്യാവുന്ന 4 ലളിതമായ ആസനങ്ങള്‍ അറിയാം