
ലോകകപ്പ് മത്സരങ്ങൾ ആവേശകരമായി പുരോഗമിക്കുമ്പോൾ ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ നിരവധി മറക്കാനാവാത്ത മുഹൂർത്തങ്ങൾക്ക് സാക്ഷികളായി. ഇഷ്ട ടീമുകളുടെ വിജയങ്ങളിൽ സന്തോഷിക്കുകയും അപ്രതീക്ഷിത തോൽവികളിൽ നിരാശപ്പെടുകയും ചെയ്ത ആരാധകർ ഇപ്പോഴും മത്സരങ്ങളെ വിവിധ കോണുകളിൽ നിന്ന് വിലയിരുത്തുകയാണ്.
സൂപ്പർ താരങ്ങളുടെ മിന്നും പ്രകടനങ്ങളും തിരിച്ചുവരവുകളും, അപ്രതീക്ഷിത ഫലങ്ങളും, വമ്പൻ ടീമുകളെ പിടിച്ചുകെട്ടുന്ന കുഞ്ഞൻ ടീമുകളുടെ പോരാട്ടവീര്യവും ടൂർണമെന്റിനെ കൂടുതൽ ആവേശകരമാക്കി. ഏത് ടീമും ഏത് എതിരാളിയെയും വെല്ലുവിളിക്കാൻ ശേഷിയുള്ളതാണെന്ന് മത്സരങ്ങൾ തെളിയിച്ചുകഴിഞ്ഞു.
പ്രതീക്ഷിച്ച സംഭവങ്ങൾക്കൊപ്പം ആരും കരുതാത്ത നിരവധി കാഴ്ചകളും ലോകകപ്പ് സമ്മാനിച്ചു. താരനിബിഡമായ ഉദ്ഘാടനച്ചടങ്ങ്, ശ്രദ്ധേയ ഗോളുകൾ, പുതിയ താരങ്ങളുടെ ഉദയം എന്നിവയ്ക്കൊപ്പം മെക്സിക്കോ ജേഴ്സി അണിഞ്ഞ് തെരുവിലൂടെ നടന്ന ഒരു താറാവും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു.
സ്കോർബോർഡിലെ കണക്കുകൾക്കപ്പുറം കളിക്കളത്തിന് പുറത്തുണ്ടായ ഇത്തരം നിമിഷങ്ങളാണ് ലോകകപ്പിന് കൂടുതൽ നിറം പകരുന്നത്. വലിയ ചർച്ചകൾക്ക് വഴിവെച്ചതോ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയതോ ആയ നിരവധി മനോഹര കാഴ്ചകൾക്കും ഈ ലോകകപ്പ് വേദിയായിട്ടുണ്ട്.





