
തീരദേശ ഖനനം സ്വകാര്യവൽക്കരിക്കില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി കേരള നിയമസഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് ഷോൺ ജോർജ് ആരോപിച്ചു. എന്നാൽ തെലങ്കാന ആസ്ഥാനമായ ഒരു കമ്പനിയുമായി ധാരണയിലെത്തിയെന്നും, കെഎംഎംഎല്ലുമായി ധാരണയുണ്ടെന്ന് കമ്പനി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തോറിയം പോലുള്ള വസ്തുക്കൾ സ്വകാര്യ കമ്പനിക്ക് നൽകുന്നത് രാജ്യസുരക്ഷയ്ക്ക് തന്നെ ഭീഷണിയാകുമെന്ന് ഷോൺ ജോർജ് ആരോപിച്ചു. മാസപ്പടി കൊള്ള വീണ്ടും തുടരാനാണോ ഈ നീക്കമെന്ന സംശയവും അദ്ദേഹം പ്രകടിപ്പിച്ചു.
ബജറ്റിൽ ഇത്തരമൊരു കാര്യം ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിഞ്ഞില്ലേയെന്നും, ബജറ്റിൽ സ്വകാര്യവൽക്കരണത്തെക്കുറിച്ച് പറഞ്ഞത് ഇതിന്റെ ഭാഗമായിരുന്നോയെന്നും ഷോൺ ജോർജ് ചോദിച്ചു.






