
ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന ചോദ്യത്തിന് സാധ്യത തള്ളാതെ എം.കെ. സ്റ്റാലിൻ. മത്സരിക്കുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
മുഖ്യമന്ത്രി വിജയ് ഒഴിഞ്ഞ ട്രിച്ചി ഈസ്റ്റ് മണ്ഡലത്തിൽ സ്റ്റാലിൻ മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ ഉയർന്നതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. വിജയ് സഭയിൽ നിന്ന് രാജിവെച്ചതിനെ തുടർന്ന് സ്റ്റാലിൻ സഭയിലെത്തണമെന്ന വികാരം ഡിഎംകെയിൽ ശക്തമായിരുന്നു. "അപ്പായെ ഉടൻ സഭയിൽ കാണാം" എന്ന് മുൻമന്ത്രി കെ.എൻ. നെഹ്റു ഇന്നലെ പ്രസംഗിച്ചിരുന്നു.
വിജയ് ഒഴിഞ്ഞ മണ്ഡലമായ ട്രിച്ചി ഈസ്റ്റിൽ വീണ്ടും തോറ്റാൽ കനത്ത തിരിച്ചടിയാകുമെന്ന ആശങ്കയും നിലനിൽക്കുന്നു. ഡിഎംകെ സർക്കാരിനെതിരായ അഴിമതി ആരോപണങ്ങൾ ചർച്ചയാകുന്നതിനാൽ സ്റ്റാലിൻ കുടുംബം ആശയക്കുഴപ്പത്തിലാണെന്നും റിപ്പോർട്ടുകളുണ്ട്.






