
ഡൽഹി: സെപ്റ്റിക് ടാങ്കിനുള്ളിൽ കുടുങ്ങി വിഷവാതകം ശ്വസിച്ചതിനെ തുടർന്ന് മൂന്ന് തൊഴിലാളികൾ ദാരുണമായി മരിച്ചു. ഡൽഹിയിലെ മുംഡ്ക മേഖലയിലെ ഒരു ഫാക്ടറിയിലാണ് അപകടമുണ്ടായത്.
മരിച്ചവരെ സുൽത്താൻപുരി സ്വദേശികളായ അരുണ്‍ (38), സന്ദീപ് (32), ചന്ദ് (42) എന്നിവരായി തിരിച്ചറിഞ്ഞു. ഇന്ന് ഉച്ചയോടെയാണ് സെപ്റ്റിക് ടാങ്കിനുള്ളിൽ തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തിയത്.
പ്രാഥമിക അന്വേഷണത്തിൽ, ടാങ്കിനുള്ളിൽ അടിഞ്ഞുകൂടിയ വിഷവാതകം ശ്വസിച്ചതിനെ തുടർന്നാണ് മൂന്നുപേരും ബോധരഹിതരായതെന്നും പിന്നീട് മരണം സംഭവിച്ചതെന്നുമാണ് അധികൃതരുടെ നിഗമനം. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.






