തെന്നിന്ത്യന്‍ സിനിമാമേഖലയില്‍ പതിറ്റാണ്ടുകളായി തിളങ്ങി നില്ക്കുന്ന താരമാണ് ഖുശ്ബു സുന്ദര്‍. സംവിധായകന് കൂടിയായ സുന്ദര്‍ സിയെ വിവാഹം ചെയ്ത ഖുശ്ബുവിന്റെ കരിയറും വ്യക്തിജീവിതവും പല സിനിമാതാരങ്ങള്‍ക്കും മാതൃകയാക്കാവുന്നതാണ്. തിരക്കുള്ള അഭിനയജീവിതത്തിനിടയിലും മക്കള്‍ക്കും കുടുംബത്തിനുമായി താരം സമയം മാറ്റിവയ്ക്കാറുണ്ട്. ഒരേ സമയം കരിയറും വ്യക്തിജീവിതവും ബാലന്‍സ് ചെയ്തു കൊണ്ടു പോകാന്‍ താരത്തിന് കഴിഞ്ഞിട്ടുണ്ട്.
സോഷ്യല്‍ മീഡിയയിലും സജീവമായ താരം എല്ലാ വിശേഷങ്ങളും സന്തോഷങ്ങളും ആരാധകരുമായി പങ്കിടാറുണ്ട്. മകള്‍ അവന്തികയുടെ വിവാഹത്തിന് ക്ഷണിക്കാനുമായി ഖുശ്ബുവും ഭർത്താവും സുന്ദർ സിയും പ്രധാനമന്ത്രിയുടെ അടുത്ത് പോയ ചിത്രങ്ങള്‍ താരം അതിലൂടെ പങ്കിട്ടിരുന്നു. ഭാവി മരുമകൻ ശ്രാവൺ ശ്രീനിവാസനും മകൾ അവന്തികയും ഖുശ്ബുവിനും സുന്ദറിനുമൊപ്പം ചിത്രങ്ങളിലുണ്ടായിരുന്നു.
ഇപ്പോഴിതാ മകളുടെ വിവാഹച്ചിത്രങ്ങള്‍ ആദ്യമായി സോഷ്യല്‍ മീഡിയയിലൂടെ പങ്കിടുകയാണ് ഖുശ്ബു സുന്ദര്‍. വളരെ ലളിതമായ ചടങ്ങായിരുന്നെന്നും മാതാപിതാക്കളെന്ന നിലയില്‍ ആ നിമിഷം അനുഭവിക്കുന്ന വികാരം വാക്കുകളിലൂടെ നിര്വചിക്കാനാവുന്നതല്ലെന്നുമാണ് ഖുശ്ബു പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്.
‘‘ഈ നിമിഷം ഞങ്ങൾക്ക് ശരിക്കും വാക്കുകള്‍ക്കതീതമാണ്, കാരണം ഞങ്ങൾ അനുഭവിക്കുന്ന വികാരങ്ങൾ പ്രകടിപ്പിക്കാൻ വാക്കുകൾ അപര്യാപ്തമാണ്. മാതാപിതാക്കളെന്ന നിലയിൽ, കുടുംബം എപ്പോഴും ഞങ്ങൾ വിലമതിക്കുന്ന എല്ലാറ്റിന്റെയും കേന്ദ്രമാണ്, വിവാഹങ്ങൾ സ്വർഗത്തിൽ നടക്കുന്നതാണെന്ന് ഞങ്ങൾ എപ്പോഴും വിശ്വസിച്ചിരുന്നു.
അതിശയകരമായ സന്തോഷത്തോടും നന്ദിയോടും കൂടി, ഞങ്ങളുടെ പ്രിയപ്പെട്ട മകൾ ശ്രീമതി അവന്തിക സുന്ദർ ശ്രീനിവാസനെ 2026 ജൂൺ 25 ന് ശ്രീ ശ്രാവൺ ശ്രീനിവാസനുമായി വിവാഹം കഴിച്ചു എന്ന അത്ഭുതകരമായ വാർത്ത പങ്കിടുന്നതിൽ ഞങ്ങൾ, സുന്ദർ സി, കുശ്ബു സുന്ദർ എന്നിവർക്ക് സന്തോഷമുണ്ട്.
കുടുംബത്തിന്റെയും അടുത്ത സുഹൃത്തുക്കളുടെയും സ്നേഹത്താൽ ചുറ്റപ്പെട്ട ഞങ്ങൾ, ഞങ്ങളുടെ ഹൃദയങ്ങളിൽ എന്നെന്നേക്കുമായി പതിഞ്ഞുകിടക്കുന്ന ഒരു നിമിഷത്തിന് സാക്ഷ്യം വഹിച്ചു. ഞങ്ങളെ പൊതിഞ്ഞ ഊഷ്മളതയും വാത്സല്യവും സൗഹാർദ്ദവും ആ അവസരത്തെ ശരിക്കും മാന്ത്രികമാക്കി. ഞങ്ങളുടെ കണ്ണുകൾ ഇപ്പോഴും നനഞ്ഞിരിക്കുന്നു, ഞങ്ങളുടെ ഹൃദയങ്ങൾ സന്തോഷവും നന്ദിയും കൊണ്ട് നിറഞ്ഞിരിക്കുന്നു.
ദമ്പതികൾ വിഭാവനം ചെയ്തതുപോലെ തന്നെ ചെറുതും അടുപ്പമുള്ളതുമായ ഒരു ആഘോഷമായിരുന്നു അത്, അവരുടെ ആഗ്രഹങ്ങൾ നിറവേറ്റാൻ ഞങ്ങൾക്ക് അവസരം ലഭിച്ചു. ചിലപ്പോൾ, ഏറ്റവും മനോഹരമായ നിമിഷങ്ങൾ ഏറ്റവും പ്രധാനപ്പെട്ട ആളുകളുമായി നിശബ്ദമായി പങ്കിടുന്ന നിമിഷങ്ങളാണ്. ഈ ആഘോഷം ഒരുക്കി അവിസ്മരണീയമാക്കിയതിന് സ്പൈസ് വെഡ്ഡിംഗ് ആന്‍ഡ് ഇവന്റ്സിനും ജിടി ഹോളിഡേയ്സിനും ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദി.
അവന്തികയും ശ്രാവണും ഒരുമിച്ച് ഈ അത്ഭുതകരമായ പുതിയ അധ്യായത്തിലേക്ക് കടക്കുമ്പോൾ, നിങ്ങളുടെ സ്നേഹവും സന്തോഷവും, സൗഹൃദവും, എണ്ണമറ്റ പ്രിയപ്പെട്ട ഓർമ്മകളും നിറഞ്ഞ ഒരു ജീവിതകാലം മുഴുവൻ ആശംസിക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു...അതിരറ്റ സ്നേഹത്തോടും അഭിമാനത്തോടും കൂടി, ഞങ്ങളുടെ നവദമ്പതികളായ അവന്തികയെയും ശ്രാവണിനെയും ഞങ്ങൾ നിങ്ങൾക്ക് മുന്നില്‍ പരിചയപ്പെടുത്തുന്നു...’’ എന്നാണ് മകളുടെ വിവാഹ ചിത്രങ്ങള്‍ പങ്കിട്ട് ഖുശ്ബു കുറിച്ചിരിക്കുന്നത്. നിരവധി സഹതാരങ്ങളും ആരാധകരും നവദമ്പതികള്‍ക്ക് ആശംസകളും സ്നേഹവും കമന്റുകളിലൂടെ കുറിക്കുന്നുണ്ട്.
ആരംഭം എന്ന മലയാള സിനിമയിലൂടെ അഭിനയാരങ്ങേറ്റം കുറിക്കുന്ന അവന്തിക, സിനിമയില്‍ സജീവമാവുന്നതിന് മുന്‍പേ ശ്രാവണിന് സ്വന്തമായി. അവന്തികയെ കൂടാതെ അനന്ദിത എന്നൊരു മകൾ കൂടി താരദമ്പതികൾക്കുണ്ട്.

തെലുങ്ക് - തമിഴ് ഇന്റസ്ട്രിയിലെ പ്രമുഖ താരങ്ങളെല്ലാം വിവാഹത്തില്‍ പങ്കെടുത്ത ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. തെന്നിന്ത്യൻ ചലച്ചിത്ര ലോകത്തെ വൻ താരനിരയാണ് വിവാഹത്തിൽ പങ്കെടുക്കാൻ ഗോവയിൽ എത്തിയത്. തെലുങ്ക് സൂപ്പർ താരങ്ങളായ ചിരഞ്ജീവി, നാഗാർജുന അക്കിനേനി, വെങ്കിടേഷ് എന്നിവരും അമല അക്കിനേനി, തൃഷ കൃഷ്ണൻ തുടങ്ങിയവരും ചടങ്ങിൽ സജീവ സാന്നിധ്യമായിരുന്നു. തമിഴ്നാട് മുഖ്യമന്ത്രി വിജയ്യെ ചെന്നൈയിലെ വസതിയിലെത്തി നേരിട്ട് ക്ഷണിച്ചിരുന്നെങ്കിലും വിജയ് ചടങ്ങില്‍ പങ്കെടുത്തിട്ടില്ല. പരമ്പരാഗത ദക്ഷിണേന്ത്യൻ വേഷമായ മുണ്ടും വേഷ്ടിയും ധരിച്ചാണ് താരങ്ങൾ ചടങ്ങിൽ എത്തിയത്. 80-കളിലെ പ്രമുഖ താരങ്ങളെല്ലാം ഒരേ ഫ്രെയിമിൽ എത്തിയ ഈ വിവാഹ ചടങ്ങ് സിനിമാ പ്രേമികൾക്ക് ഒരു വലിയ വിരുന്നായി മാറി.

Comments