‘പ്രേമം’ എന്ന മലയാള സിനിമയിലൂടെ അഭിനയരംഗത്തേക്ക് എത്തിയ താരമാണ് അനുപമ പരമേശ്വരന്‍. മലയാള സിനിമകളില്‍ ഇടയ്ക്കൊക്കെ എത്താറുണ്ടെങ്കിലും തെലുങ്കില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് അനുപമ. അന്യഭാഷാ ചിത്രങ്ങളില്‍ സജീവമായ താരത്തിന് നിറയെ ആരാധകരുമുണ്ട്.
അടുത്തിടെ ധന്യ വർമ്മയ്ക്ക് നൽകിയ അഭിമുഖത്തിൽ തെന്റ മുന്‍ കാമുകനില്‍ നിന്ന് താൻ നേരിട്ട നാർസിസിസ്റ്റിക് അബ്യൂസിനെക്കുറിച്ച് അനുപമ തുറന്നുപറഞ്ഞത് വലിയ ചർച്ചയായിരുന്നു. ഇപ്പോഴിതാ അതേ അഭിമുഖത്തിൽ സിനിമാ ഇൻഡസ്ട്രിയിൽ തനിക്ക് എല്ലായ്‌പ്പോഴും ആശ്രയിക്കാവുന്നവരെക്കുറിച്ച് സംസാരിക്കുകയാണ് അനുപമ.
‘ഈ ചോദ്യം കേള്‍ക്കുമ്പോള്‍ ആദ്യം വരുന്ന പേര് ദുല്‍ഖറിന്റേതാണ്. എപ്പോഴെല്ലാം ഞാന്‍ ഡൗണായിരിക്കുന്നുണ്ടോ, അപ്പോഴൊക്കെ ദുല്‍ഖര്‍ എനിക്ക് മെസേജയക്കും. എനിക്ക് അത് കാണുമ്പോള്‍ അത്ഭുതമാണ്. ദുല്‍ഖറിനോട് കുറച്ച് നേരം സംസാരിച്ചാല്‍ പിന്നെ ഞാന്‍ ഓക്കെയാകും.
ദുല്‍ഖറിനെപ്പോലെ എനിക്ക് റിലൈ ചെയ്യാന്‍ പറ്റുന്നയാളാണ് റാം. തെലുങ്കിലെ റാം പൊത്തിനേനി. ഇപ്പോള്‍ കുറച്ചുദിവസമായി എന്നെ വിളിച്ച് ഓക്കെയാണോ എന്നും എന്റെ സുഖവിവരങ്ങള്‍ അന്വേഷിക്കാനും ധാരാളം പേരുണ്ട്. അതെല്ലാം എനിക്ക് സന്തോഷം നല്‍കുന്ന കാര്യങ്ങളാണ്. പക്ഷേ, ഇവരെക്കാളൊക്കെ എനിക്ക് എപ്പോഴും ആശ്രയിക്കാന്‍ പറ്റുന്നത് ദുല്‍ഖറിനെ മാത്രമാണ്,’ അനുപമ പരമേശ്വരന്‍ പറയുന്നു.

Comments