തമിഴ്നാട് സർക്കാരിന്റെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ അതിഥിയായി നടി തൃഷ കൃഷ്ണൻ. ചെന്നൈ സെന്റ് ജോർജ് ഫോർട്ടിൽ നടന്ന ചടങ്ങിൽ അമ്മ ഉമ കൃഷ്ണനൊപ്പമാണ് താരം എത്തിയത്.
തമിഴ്നാട് മുഖ്യമന്ത്രി വിജയ്യുടെ മാതാപിതാക്കളായ എസ്.എ. ചന്ദ്രശേഖർ, ശോഭ ചന്ദ്രശേഖർ എന്നിവർക്കൊപ്പം മുൻനിരയിൽ ഇരുന്നാണ് തൃഷയും അമ്മയും സ്വാതന്ത്ര്യദിന പരേഡ് വീക്ഷിച്ചത്. ചടങ്ങിൽ പങ്കെടുക്കാനെത്തിയ തൃഷയുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. പരേഡില്‍ പങ്കെടുക്കവെ തന്‍റെ മാതാപിതാക്കളെയും തൃഷയെയും നോക്കി അഭിവാദ്യം ചെയ്യുന്ന വിജയിയെയും വീഡിയോയില്‍ കാണാം.

വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിലും തൃഷ എത്തിയിരുന്നു. വിജയിയും ഭാര്യ സംഗീത സ്വർണ്ണലിംഗവുമായുള്ള വിവാഹമോചന വാർത്തകൾ അടുത്തിടെ വലിയ ചർച്ചയായിരുന്നുവെങ്കിലും, സംഗീത പിന്നീട് ഈ കേസിൽ നിന്ന് പിന്മാറിയിരുന്നു. ഇതിനുപിന്നാലെയാണ് വിജയ് യുടെ മാതാപിതാക്കൾക്കൊപ്പം ഒരു സര്‍ക്കാര്‍ പരിപാടിയിൽ തൃഷ പങ്കെടുത്തത് എന്നത് ശ്രദ്ധേയമാണ്.

Comments