
പാലക്കാട്: ഡിവൈഎഫ്ഐ മുൻ മേഖലാ കമ്മിറ്റി അംഗത്തെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായി തിരഞ്ഞെടുത്തു. ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിലാണ് ഷൊർണൂർ ബ്ലോക്ക് സെക്രട്ടറിയായിരുന്ന സി. രാകേഷിനെ തിരഞ്ഞെടുത്തത്.
ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിൽ ഷോർണൂർ ബ്ലോക്ക് സെക്രട്ടറിയായിരുന്ന സി രാകേഷിനെയാണ് ജില്ലാ സെക്രട്ടറിയേറ്റ് അംഗമാക്കിയത്. 2025 ഒക്ടോബർ 8ന് പാലക്കാട് വാണിയംകുളത്ത് ഡിവൈഎഫ്ഐ മുൻ മേഖല കമ്മറ്റി അംഗം വിനേഷിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയാണ് രാകേഷ്. രാകേഷിനെ ഫേസ്ബുക്കിൽ വിമർശിച്ച് കമൻ്റിട്ടതിനായിരുന്നു വിനീഷിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്.
ആക്രമണത്തിൽ തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ വിനീഷ് കോമയിലാവുകയും മാസങ്ങളോളം ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയും ചെയ്തു. സംഭവത്തിൽ വധശ്രമം ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. കേസിന്റെ വിചാരണ നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് രാകേഷിന് ജില്ലാ സെക്രട്ടറിയേറ്റിൽ സ്ഥാനം ലഭിച്ചിരിക്കുന്നത്.






