
കോഴിക്കോട്: കളിക്കാനായി അയല്‍വീട്ടിലേക്ക് പോകുന്നതിനിടെ ട്രെയിന്‍ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഇന്ന് ഉച്ചയ്ക്ക് 12.15 ഓടെയാണ് മരണം സംഭവിച്ചത്.
കോഴിക്കോട് കല്ലായി റോഡില്‍ കണ്ണഞ്ചേരി 'മുബസാന'യില്‍ സമീനയുടെയും അഹമ്മദിന്റെ്‌യും മകന്‍ ഫൈസാനാണ് ജീവന്‍ നഷ്ടമായത്. പരപ്പില്‍ എം.എം.എല്‍.പി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. സഹോദരങ്ങള്‍: ഫര്‍ഹാദ് അഹമ്മദ്, മറിയം അഹമ്മദ്.
ഇന്നലെ രാവിലെ 7.50ന് കണ്ണഞ്ചേരിയിലാണ് അപകടം നടന്നത്. വീടിന് സമീപത്തെ സുഹൃത്തിന്റെ വീട്ടിലേക്ക് കകളിക്കാനായി പോകുന്നതിനിടെ റെയില്‍ പാളം മുറിച്ചുകടക്കുമ്പോഴാണ്അപകടം സംഭവിച്ചത് . ഉടന്‍ തന്നെ നാട്ടുകാര്‍ ചേര്‍ന്ന് സമീപത്തെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചെങ്കിലും ഫൈസാന്റെ ജീവന്‍ രക്ഷിക്കാനായില്ല.






