
കൊല്ലം: കാണാതായ യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ശാസ്താംകോട്ട കുന്നത്തൂരിൽ നിന്ന് രണ്ടുദിവസമായി കാണാതായ പടിഞ്ഞാറ് വളവിൽ പുത്തൻ വീട്ടിൽ അജിയുടെയും ബീനയുടെയും മകൻ അമൽജിത്ത് (25) നെയാണ് വടക്കൻ പറവൂർ റെയിൽവേ സ്റ്റേഷൻ സമീപത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.
ടിപ്പർ ലോറി ഡ്രൈവറായിരുന്ന അമൽജിത്ത് ഓടിച്ചിരുന്ന ലോറി റെയിൽവേ സ്റ്റേഷൻ പരിസരത്ത് പാർക്ക് ചെയ്ത നിലയിൽ കണ്ടെത്തി. ഇയാൾ കുടുംബത്തോടൊപ്പം കുറച്ച് നാളുകളായി എറണാകുളത്ത് വാടകയ്ക്ക് താമസിച്ചു വരികയായിരുന്നുവെന്ന് ബന്ധുക്കൾ അറിയിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.






