
ബെല്‍ഫാസ്റ്റ്: അയര്‍ലന്‍ഡിനെതിരായ രണ്ടാം ടി20യില്‍ ഇന്ത്യക്ക് 155 റണ്‍സ് വിജയലക്ഷ്യം പിന് തുടര്‍ന്നു ഇന്ത്യയക്ക് മോശം തുടക്കം . മറുപടി ബാറ്റിംഗില്‍ ഇന്ത്യക്ക് രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. സഞ്ജു സാംസണ് (0), അഭിഷേക് ശര്‍മ (0) എന്നിവര്‍ ഗോള്‍ഡന്‍ ഡക്ക് ആയി. ജയ് മൂന്ദ്രയ്ക്കാണ് രണ്ട് വിക്കറ്റുകളും. ആദ്യ ഓവറില്‍ തന്നെ ഇരുവരും മടങ്ങി. അടുത്ത ഓവറില്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 10 റണ്‍സിന് പുറത്താകുകയായിരുന്നു .
ബെല്‍ഫാസ്റ്റില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ അയര്‍ലന്‍ഡിനെ 47 പന്തില്‍ 53 റണ്‍സ് നേടിയ ഹാരി ടെക്റ്ററാണ് മികച്ച സ്കോറിലേക്ക് നയിച്ചത്. ബെഞ്ചമിന്‍ കാള്റ്റിസാണ് (37) മികച്ച പ്രകടനം പുറത്തെടുത്ത മറ്റൊരു താരം. എട്ട് വിക്കറ്റുകള്‍ അയര്‍ലന്‍ഡിന് നഷ്ടമായി. ഇന്ത്യക്ക് വേണ്ടി പ്രിന്‍സ് യാദവ് മൂന്നും അര്‍ഷ്ദീപ് സിംഗ്, ശിവം ദുബെ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ, മോശം തുടക്കമായിരുന്നു അയര്‍ലന്‍ഡിന് 21 റണ്‍സിനിടെ ടിം ടെക്റ്റര്‍ (5), റോസ് അഡയര്‍ (16) എന്നിവരുെട വിക്കറ്റുകള്‍ അയല്‍ലന്‍ഡിന് നഷ്ടമായി. തുടര്‍ന്ന് ഹാരി - ലോര്‍കന്‍ ടെക്റ്റര്‍ (15) സഖ്യം 27 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ലോര്‍കനെ പുറത്താക്കി പ്രിന്‍സ് യാദവ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്കി. തുടര്‍ന്ന് കാള്‍റ്റിസ് - ഹാരി സഖ്യമാണ് അയര്‍ലന്‍ഡിനെ രക്ഷിച്ചത്. ഇരുവരും 65 റണ്‍സാണ് കൂട്ടിചേര്‍ത്തത്. 15-ാം ഓവറില്‍ കാല്‍റ്റിസ് പുറത്തായ ശേഷം മറ്റാര്‍ക്കും അയര്‍ലാന്‍ഡ് നിരയില്‍ തിളങ്ങാന്‍ സാധിച്ചിച്ചില്ല. ഗരെത് ഡെലാനി (0), ജോര്‍ജ് ഡോക്റെല്‍ (19), ലിയാം മകാര്‍ത്തി (2) എന്നിവാരാണ് പുറത്തായ മറ്റുതാരങ്ങള്‍. ജെയ്ന്‍ മൂന്ദ്ര (1) പുറത്താവാതെ നിന്നു. അവസാന ഓവറില്‍ മടങ്ങിയ ഹാരി ഒരു സിക്സും അഞ്ച് ഫോറും നേടി.
പരമ്പരയിലെ ആദ്യ മത്സരം തോറ്റതിനാല്‍ ഈ മത്സരം ജയിച്ച് പരമ്പരയില്‍ ഒപ്പമെത്താനാണ് ഇന്ത്യ ഇറങ്ങുന്നത്.ഈ മത്സരം തോറ്റാല്‍ ചരിത്രത്തിലാദ്യമായി അയര്‍ലന്‍ഡിനോട് ടി20 പരമ്പര തോല്ക്കുന്നതിന്റെ നാണക്കേട് ഇന്ത്യയുടെ തലയിലാവും.ക്യാപ്റ്റനെന്ന നിലയില്‍ അരങ്ങേറ്റ പരമ്പരയില്‍ മികവ് കാട്ടേണ്ടത് ശ്രേയസ് അയ്യര്‍ക്കും അനിവാര്യമാണ്.






