
നന്ദിനി റെഡ്ഡിയുടെ സംവിധാനത്തില്‍ സാമന്ത നായികയായെത്തിയ ഏറ്റവും പുതിയ ചിത്രമായിരുന്നു മാന്‍ ഇന്‍ടി ബംഗാരം. സൂപ്പര്‍ ഹിറ്റായ ചിത്രം 50 കോടിക്ലബ്ബിലും ഇടംനടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ തസ്സാദിയ എന്ന പാട്ട് ചിത്രീകരിച്ചപ്പോഴുളള രസകരമായ അനുഭവം പങ്കുവെച്ചിരിക്കുകയാണ് സംവിധായിക നന്ദിനി.
തസ്സാദിയ ചിത്രീകരിക്കുന്ന സമയത്ത് സാമന്ത ഭയങ്കര ക്ഷീണിത ആയിരുന്നുവെന്നും പനി എന്തെങ്കിലും ആയിരിക്കുമെന്ന് താന്‍ കരുതിയെന്നും പറയുകയാണ് നന്ദിനി. പിറ്റേദിവസം താന്‍ ഗര്‍ഭിണിയാണെന്ന് സാമന്ത വെളിപ്പെടുത്തിയപ്പോഴാണ് യഥാര്‍ഥ കാരണം മനസ്സിലായതെന്നും നന്ദിനി പറയുന്നു.ഷൂട്ടിങ്ങിനിടെ സാമന്തയ്ക്ക് മോണിങ് സിക്നെസ് ( ഗര്‍ഭകാലത്ത് ഉണ്ടകുന്ന ഛര്‍ദില്‍ പോലുളള അവസ്ഥ) ഉണ്ടായിരുന്നുവെന്നും സംവിധായിക വെളിപ്പെടുത്തി.
അടുത്തിടെയാണ് താന്‍ ഗര്‍ഭിണിയാണെന്ന വിവരം സാമന്ത വാര്‍ത്താ സമ്മേളനത്തില്‍ തുറന്നുപറഞ്ഞത്. നിരവധി ആരാധകരാണ് സാമന്തയ്ക്ക് ആശംസകള്‍ അറിയിച്ചെത്തിയത്.
അതേസമയം മാ ഇന്‍ടി ബംഗാരം സൂപ്പര്‍ഹിറ്റായി മാറിയതിന് പിന്നാലെ ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് രാജ് നിദിമോരു അറിയിച്ചിരുന്നു. ചിത്രത്തില്‍ ഹെവി ആക്ഷന്‍ റോളിലാണ് സാമന്ത എത്തിയത്.






