
നാടെങ്ങും ലോകകപ്പ് ഫുട്ബോളിന്റെ ആവേശത്തിലാണ്. തങ്ങളുടെ ഇഷ്ട ടീമിന് പിന്തുണ അറിയിച്ച് സിനിമാ ലോകത്ത് നിന്നും നിരവധി താരങ്ങള്‍ രംഗത്തെത്തുന്നുണ്ട്. ഇപ്പോഴിതാ സംവിധായകന് മിഥുന് മാനുവല്‍ തോമസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.
മകനൊപ്പമുളള ചിത്രവും രസകരമായൊരു കുറിപ്പുമാണ് മിഥുന് മാനുവല്‍ തോമസ് പങ്കിട്ടത്. അര്‍ജന്റീനയുടെയും മെസ്സിയുടെയും കടുത്ത ഫാനാണ് മിഥുന്. എന്നാല്‍ മകന് പോര്‍ച്ചുഗല്‍ ആരാധകനാണ്. ഇരുവരും തമ്മിലുള്ള ഫാന്‍ ഫൈറ്റിനെ രസകരമായൊരു അടിക്കുറിപ്പിലൂടെ വിവരിക്കുകയാണ് മിഥുന്.
''കുലംകുത്തികളെ വെച്ച് പൊറുപ്പിച്ച ചരിത്രം റോസാരിയോയുടെ തെരുവുകള്ക്കില്ല.. എന്ത് ചെയ്യാനാ, പുത്രനായിപ്പോയില്ലേ.. അവന്റെ ഒരു സൂ..', എന്ന അടിക്കുറിപ്പോടെയാണ് മകനൊപ്പമുള്ള ചിത്രം മിഥുന് പങ്കുവെച്ചിരിക്കുന്നത്.
രസകരമായ നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്. ' എല്ലാ മെസ്സി ഫാന്സിന്റെയും വീട്ടിലെയും അവസ്ഥ ഇത് തന്നെയാണ്.. അവരുടെ ഒരു സൂയ്' , ' പിള്ളേര്‍ക്കെല്ലാം റൊണാള്‍ഡോ മതി', ' കഴിഞ്ഞ ജന്മത്തിലെ ശത്രു തന്നെ. Confirmed' , എന്നിങ്ങനെ പോകുന്നു കമന്റുകള്‍.






