
സ്വിസ് ആൽപ്സ് പർവതനിരകളിൽ ട്രെക്കിങ് ആസ്വദിച്ച് ബോളിവുഡ് നടി സാറ അലി ഖാൻ. സ്വിറ്റ്സർലൻഡിലെ മനോഹരമായ വിനോദസഞ്ചാര കേന്ദ്രമായ ഗസ്റ്റാഡിൽ നിന്നുള്ള ചിത്രങ്ങൾ താരം തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചിട്ടുണ്ട്.
അമ്മ അമൃത സിംഗിനൊപ്പം ആൽപൈൻ മലനിരകളുടെ പശ്ചാത്തലത്തിലുള്ള ചിത്രങ്ങളാണ് സാറ ആരാധകർക്കായി പോസ്റ്റ് ചെയ്തത്. പ്രശസ്ത എഴുത്തുകാരൻ ഡേവിഡ് മക്കല്ലോയുടെ വരികളാണ് ചിത്രങ്ങൾക്ക് അടിക്കുറിപ്പായി നടി നൽകിയിരിക്കുന്നത്. "ലോകം നിങ്ങളെ കാണാനല്ല, മറിച്ച് നിങ്ങൾക്ക് ലോകത്തെ കാണാൻ വേണ്ടി മലകൾ കീഴടക്കൂ," എന്നായിരുന്നു സാറ കുറിച്ചത്.
അടുത്തിടെ ഹോളിവുഡ് സൂപ്പർ താരം ഹെൻറി കാവിലിനൊപ്പമുള്ള സാറയുടെ ചിത്രങ്ങൾ ഏറെ ശ്രദ്ധനേടിയിരുന്നു. ഈ വർഷത്തെ പ്രശസ്തമായ 'റോയൽ അസ്കോട്ട്' പരിപാടിയിൽ വെച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. "ലോഞ്ചിനസുമായുള്ള ഒരു രാജകീയ ബന്ധം..." എന്ന ക്യാപ്ഷൻ നൽകിയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചത്.
അതേസമയം, ആയുഷ്മാൻ ഖുറാന നായകനായെത്തിയ 'പതി പത്നി ഔർ വോ ദോ' എന്ന ചിത്രമാണ് സാറയുടേതായി ഏറ്റവും ഒടുവിൽ റിലീസിനെത്തിയ ചിത്രം. രാകുൽ പ്രീത് സിംഗ്, വാമിഖ ഗബ്ബി എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു.






