
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ റെയ്ഡ് പൂർത്തിയാക്കി മടങ്ങിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ ഒമ്പതാം പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ഹർജി പരിഗണിക്കവെ ഹൈക്കോടതി സർക്കാരിനെ വിമർശിച്ചു. പ്രതി ദിവസങ്ങളോളം റിമാൻഡിലായിരുന്നിട്ടും എന്തുകൊണ്ട് കസ്റ്റഡിയിൽ എടുത്തില്ലെന്ന് കോടതി ചോദിച്ചു. വിശദമായ വാദം കേൾക്കാതെ ജാമ്യം റദ്ദാക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
മുൻ പബ്ലിക് പ്രോസിക്യൂട്ടർ ടി. ഗീനാകുമാരിയെ എതിർകക്ഷിയാക്കിയാണ് സർക്കാർ അപ്പീൽ നൽകിയതെങ്കിലും ഹൈക്കോടതി ഇതുവരെ നോട്ടീസ് നൽകിയിട്ടില്ല. സംഭവം സംഘടിത ആക്രമണമാണെന്നും ആയുധങ്ങൾ ഉപയോഗിച്ചാണ് ആക്രമണം നടന്നതെന്നുമുള്ള പൊലീസ് റിപ്പോർട്ട് സർക്കാർ കോടതിയെ അറിയിച്ചു. എന്നാൽ ഇത് സംഘടിത ആക്രമണമെന്നു വിശേഷിപ്പിക്കാനാകുമോയെന്ന് കോടതി ചോദ്യം ചെയ്തു.
മുൻ പബ്ലിക് പ്രോസിക്യൂട്ടർ പൊലീസ് റിപ്പോർട്ടിന് വിരുദ്ധമായി പ്രവർത്തിച്ചുവെന്ന് ഡിജിപി കോടതിയെ അറിയിച്ചു. പബ്ലിക് പ്രോസിക്യൂട്ടർ ഒത്തുകളിച്ചെന്ന ആരോപണമുണ്ടെങ്കിൽ അതിനാവശ്യമായ നടപടി സ്വീകരിക്കാമെന്നും ഹൈക്കോടതി നിർദേശിച്ചു.






