
കാന്‍സറുമായുളള പോരാട്ടത്തിലാണ് രേണു സുധി ഇപ്പോള്‍. എങ്കിലും തന്റെ ആരോഗ്യസ്ഥിതിയെപ്പറ്റയും ചികിത്സാ വിവരങ്ങളും രേണു സമൂഹമാധ്യമങ്ങളിലൂടെ നിരന്തരമായി പങ്കുവയ്ക്കുന്നുണ്ട്. ഇപ്പോള്‍ രേണു സുധി പങ്കുവച്ച പുതിയൊരു വീഡിയോ ആണ് ശ്രദ്ധേയമാകുന്നത്.
മകന് റിതുലിനൊപ്പമുളള മനോഹരമായ ഒരു വീഡിയോ ആണ് രേണു പങ്കുവച്ചത്. തന്റെ രണ്ടാമത്തെ കീമോ തെറാപ്പി ഈ വരുന്ന മാസം ഒമ്പതാം തിയ്യതിയാണെന്നും എല്ലാവരുടേയും പ്രാര്‍ത്ഥനകള്‍ ഉണ്ടാവണമെന്നും രേണു കുറിച്ചു. ചികിത്സയുടെ ഭാഗമായി മുടി പറ്റെ വെട്ടിയ നിലയിലാണ് രേണുവിനെ വീഡിയോയില്‍ കാണാനാവുക.
രേണുവിന് ആശ്വാസ വാക്കുകളുമായി നിരവധിപ്പേര്‍ വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തി. ' ദൈവം കാണാതെ ഇരിക്കില്ല ഈ അമ്മേനെയും മോനെയും. എല്ലാം മാറി തിരിച്ചു വരും' , ' മോന്റെ മുന്നിലും ചിരിച്ചു നില്കുന്നുണ്ടല്ലോ. എത്രയും പെട്ടന്ന് മാറട്ടെ' തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.
അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ ഭാര്യയാണ് രേണു സുധി. കാന്‍സറിന്റെ മൂന്നാം ഘട്ടത്തിലാണ് രേണു ഇപ്പോള്‍. കോട്ടയം മെഡിക്കല്‍ കോളേജിലാണ് താരം ചികിത്സ തേടുന്നത്.






