
തിരുവനന്തപുരം: ലഹരിക്കായി മാരകവിഷമുള്ള പാമ്പായ അണലിയുടെ കുഞ്ഞുങ്ങളെക്കൊണ്ട് നാവിൽ കൊത്തിക്കുന്ന രീതിയുണ്ടെന്ന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊതിക്കുന്ന പാർലറുകൾ വരെ ഉണ്ട്. ഇവയെ കണ്ടെത്തി ലഹരിയുടെ വേര് അറുക്കും.
സൈബർ കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നു. കാലത്തിന്റെ മാറ്റത്തിനു അനുസരിച്ചു ക്രൈം കണ്ടെത്തുന്ന രീതിയും മാറി. പോലീസുകാരുടെ എണ്ണം വർധിപ്പിക്കുന്നത് അവശ്യമുള്ള കാര്യമാണ്. പോലീസ് സ്റ്റേഷനിലെ പിടികൂടിയ വാഹനങ്ങൾ മാറ്റുന്നത്. മുഴുവൻ വാഹനങ്ങളുടെയും നിയമ പ്രശ്നങ്ങൾ പരിഹരിച്ച്, അവ മാറ്റാനുള്ള നടപടി എടുക്കും.
അതേസമയം പോലീസ് ഓഡിറ്റ് നടപ്പാക്കും. കേസുകൾ സമയബന്ധിമായി തീർക്കുന്നുണ്ടോ എന്ന് ഓഡിറ്റ് ചെയ്യും. ജോലിക്കിടെ അപകടത്തിൽ പെടുന്ന പോലീസുകാരെ സഹായിക്കാൻ പ്രത്യേക നിധി രൂപീകരിക്കും. പോലീസ് മേധാവിക്ക് കീഴിൽ പ്രത്യേക നിധി രൂപീകരിക്കും. കാസർഗോഡ് രണ്ട് പോലീസുകാർക്ക് അപകടത്തിൽപ്പെട്ട് കാൽ മുറിച്ചുമാറ്റേണ്ടി വന്ന പശ്ചാത്തലത്തിലാണ് നടപടിയെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.






