
മുംബൈ: മുംബൈയില്‍ സ്കൂള്‍ ബസിനു മുകളിലേക്കു മരം വീണ് 11 വയസുകാരനു ദാരുണാന്ത്യം. നാലു വിദ്യാര്‍ഥികള്‍ക്കു ദാരുണാന്ത്യം.
ചെമ്പൂര് 11-ാം നമ്പര്‍ റോഡില്‍ ഇന്നലെ ഉച്ചകഴിഞ്ഞാണു സംഭവം. 12 വിദ്യാര്‍ഥികളായിരുന്നു ബസിലുണ്ടായിരുന്നത്. അപകടം നടന്നയുടന്‍ അഗ്നിരക്ഷാസേന എത്തി മരം മുറിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
പരുക്കേറ്റ അഞ്ചു വിദ്യാര്‍ഥികളെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഒരു വിദ്യാര്‍ഥി മരണത്തിനു കീഴടങ്ങി. വിഹാന് ശ്രീവാസ്തവ(11)യാണു മരിച്ചത്. അതേസമയം, സംഭവത്തില്‍ ബ്രിഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനെതിരേ(ബി.എം.സി) നാട്ടുകാര്‍ രംഗത്തെത്തി. ഇതിനു മുമ്പും സമാനമായ രീതിയില്‍ അപകടമുണ്ടായിട്ടുണ്ടെന്നും ഭീഷണിയായ മരങ്ങള്‍ വെട്ടിമാറ്റണമെന്ന് ആവശ്യപ്പെട്ട് ബി.എം.സിയില്‍ പരാതി നല്‍കിയിട്ട് നടപടിയുണ്ടായില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു.





