ചെസ്റ്റര്‍ ലെ സ്ട്രീറ്റ്: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ട്വന്റി20 ക്രിക്കറ്റ് പരമ്പരയ്ക്ക് ഇന്നു തുടക്കം. അഞ്ച് ട്വന്റി20 കളുടെ പരമ്പരയാണ് ഇന്ത്യ ഇംഗ്ലണ്ടില്‍ കളിക്കുന്നത്. ചെസ്റ്റര്‍ ലെ സ്ട്രീറ്റില്‍ വൈകിട്ട് പത്ത് മുതലാണു മത്സരം.
ഇന്ത്യയുടെയും ഇംഗ്ലണ്ടിന്റെയും നായകന്മാരായ ശ്രേയസ് അയ്യര്‍ക്കും ഹാരി ബ്രൂകിനും മികവ് രാകി മിനുക്കാനുള്ള അവസരമാണിത്. 15 വയസുകാരന് വൈഭവ് സൂര്യവംശിക്ക് ഇന്ന് അരങ്ങേറാന്‍ അവസരം ലഭിക്കുമോന്ന ആകാംക്ഷയിലാണ് ഇന്ത്യന്‍ ആരാധകര്‍.
ലെഗ് സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി തിരിച്ചെത്തിയതോടെ ബൗളിങ്ങിനു കൂടുതല്‍ കരുത്താകും. വരുണിനായി അര്‍ഷദീപ് സിങ്, ഹര്‍ഷിത് റാണ, പ്രിന്‍സ് യാദവ് എന്നിവരില്‍ ഒരാള്‍ പുറത്തിരിക്കേണ്ടി വരും. സഞ്ജു സാംസണും അഭിഷേക് ശര്‍മയും ഓപ്പണര്‍മാരായി തുടരും. ഇംഗ്ലണ്ട് നിരയില്‍ പുതുമുഖങ്ങളായ സോണി ബേകറോ ലൂക് വുഡോ അരങ്ങേറും. ബെന്‍ സ്റ്റോക്സിന്റെ വിരമിക്കലിന്റെ ക്ഷീണം മാറ്റാനുള്ള ശ്രമത്തിലാണ് ഇംഗ്ലീഷുകാര്‍.
സാധ്യതാ ടീം: ഇന്ത്യ- സഞ്ജു സാംസണ്/ വൈഭവ് സൂര്യവംശി, അഭിഷേക് ശര്‍മ, ഇഷാന് കിഷന്, ശ്രേയസ് അയ്യര്‍ (നായകന്), തിലക് വര്‍മ, സുയാംശ് ഷെഡ്ഗെ, ശിവം ദുബെ, അക്ഷര്‍ പട്ടേല്‍, അര്‍ഷദീപ് സിങ്, ഹര്‍ഷിത് റാണ, പ്രിന്‍സ് യാദവ്/വരുണ്‍ ചക്രവര്‍ത്തി.
സാധ്യതാ ടീം: ഇംഗ്ലണ്ട്-ഫില്‍ സാള്‍ട്ട്, ജോസ് ബട്ട്ലര്‍, ഹാരി ബ്രൂക് (നായകന്), ജേക്കബ് ബെതല്‍, ടോം ബാന്റണ്, വില്‍ ജാക്സ്, സാം കുറാന്, ലിയാം ഡോവ്സണ്‍, സോണി ബേകര്‍/ലൂക് വുഡ്, സാദിഖ് മഹ്മൂദ്, ആദില്‍ റഷീദ്.






