
ന്യൂയോര്‍ക്ക്: ജര്‍മനിയുടെ ഗോള്‍ കീപ്പര്‍ മാനുവല്‍ ന്യൂയര്‍ രാജ്യാന്തര ഫുട്ബോളില്‍നിന്നു വിരമിച്ചു. ലോകകപ്പ് നോക്കൗട്ടില്‍ പരാഗ്വേയോടു തോറ്റതിനു പിന്നാലെയാണു 40 വയസുകാരനായ ന്യൂയര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്.
പരാഗ്വേയ്ക്കെതിരേ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഫാബിയന്‍ ബാല്ബുനയുടെ ഷോട്ട് തടുക്കാന്‍ ന്യൂയറിനായി. നേരത്തെ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്ന ന്യൂയര്‍ ജര്‍മന്‍ കോച്ച് യൂലിയന്‍ നഗല്‍സ്മാന്റെ അഭ്യര്‍ഥന പ്രകാരമാണു തീരുമാനം മാറ്റിയത്. ജര്‍മനിയുടെ സന്നാഹ മത്സരങ്ങളില്‍ ന്യൂയര്‍ കളിച്ചിരുന്നില്ല. കുറകാവോയ്ക്കെതിരേ നടന്ന ലോകകപ്പിലെ ആദ്യ മത്സരത്തിലാണു കളിച്ചത്. സ്വീപ്പര്‍/കീപ്പറായ ന്യൂയര്‍ ജര്‍മനിയെ 2014 ലോകകപ്പില്‍ ജേതാക്കളാക്കി. അര്‍ജന്റീനയ്ക്കെതിരേ നടന്ന ഫൈനലില്‍ ക്ലീന്‍ ഷീറ്റ് കുറിച്ചു. ലോകകപ്പിലെ ഗോള്‍ഡന്‍ ഗ്ലൗവും സ്വന്തമാക്കി. അതിനു ശേഷം 2018, 2022 ലോകകപ്പുകളില്‍ ജര്‍മനി ഗ്രൂപ്പ് ഘട്ടം കടക്കാതെ പുറത്തായി. ജര്‍മനിക്കായി 128 മത്സരങ്ങള്‍ കളിച്ച ന്യൂയര്‍ 50 എണ്ണത്തില്‍ ഗോള്‍ വഴങ്ങിയില്ല.
ജര്‍മനി ഫുട്ബോള്‍ ലോകകപ്പ് നോക്കൗട്ടില്‍ പുറത്തായതിനെ ''അഭിമാനക്ഷത''മെന്നു വിശേഷിപ്പിച്ച് മുന്‍ താരം യുര്‍ഗന്‍ ക്ലിന്സ്മാന്. ജര്‍മന്‍ ഫുട്ബോള്‍ അസോസിയേഷനില്‍ സമഗ്ര മാറ്റങ്ങള്‍ വരുത്തണമെന്നും ക്ലിന്സ്മാന് ആവശ്യപ്പെട്ടു.
നാലുവട്ടം ലോകകപ്പ് ജേതാക്കളായ ജര്‍മനി ആദ്യമായാണു പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍ക്കുന്നത്. പരാഗ്വേ ഗോള്‍ കീപ്പര്‍ ഒര്‍ലാന്‍ഡോ ഗില്ലിനെ ഫൗള്‍ ചെയ്്തതിനു ജര്‍മനിയുടെ ജൊനാഥന് ടാഹിന്റെ ഗോള്‍ റഫറി ജലാല്‍ ജായേദ് നിഷേധിച്ചിരുന്നു. വാല്‍ഡെമാര്‍ ആന്റണാണു ഫൗളിന് ഉത്തരവാദി. ജര്‍മനിക്ക് 1990 ലെ ലോകകപ്പ് നേടിക്കൊടുത്ത താരങ്ങളില്‍ ഒരാളാണു ക്ലിന്സ്മാന്.
ജര്‍മന്‍ ഫുട്ബോള്‍ പ്രതിസന്ധിയിലാണെന്നു ക്ലിന്സ്മാന് പറഞ്ഞു. കോച്ചിങ് സ്റ്റാഫ് ഉള്‍പ്പെടെയുള്ളവര്‍ അതിന് ഉത്തരവാദികളാണെന്നും അദ്ദേഹം ആരോപിച്ചു. ജര്‍മനി പുറത്തായെങ്കിലും സ്ഥാനമൊഴിയുന്നില്ലെന്നു കോച്ച് യൂലിയന്‍ നഗല്സ്മാന് പറഞ്ഞു. തോല്‍വി ആദ്യമായല്ല നേരിടുന്നത്. അസോസിയേഷന് ആവശ്യപ്പെടുന്നതു വരെ കോച്ചായി തുടരുമെന്നും രാജിവച്ച് പിന്തിരിഞ്ഞോടില്ലെന്നും നഗല്സ്മാന് വ്യക്തമാക്കി.






