ജയ്പൂര്‍: രാജസ്ഥാനിലെ ദൗസയില്‍ ഡല്‍ഹി-മുംബൈ എക്സ്പ്രസ് വേയില്‍ പുലര്‍ച്ചെയുണ്ടായ ദാരുണ റോഡപകടത്തില്‍ എട്ട് പേര് മരിക്കുകയും 22 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഋഷികേശില്‍ നിന്ന് ഇന്‍ഡോറിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് ട്രക്കിലിടിച്ച് തീപിടിക്കുകയായിരുന്നു.
ബുധനാഴ്ച പുലര്‍ച്ചെ ഏകദേശം 2:30 നും 3:30 നും ഇടയിലാണ് അപകടം. അപകടം നടക്കുമ്പോള്‍ ബസില്‍ 37-ഓളം യാത്രക്കാരുണ്ടായിരുന്നു. 'ഉദ്യോഗസ്ഥര്‍ നല്കുന്ന വിവരമനുസരിച്ച് അപകടത്തില്‍ എട്ട് പേര് മരിക്കുകയും പരിക്കേറ്റവരെ ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്തു. രക്ഷാപ്രവര്‍ത്തനങ്ങളും വീണ്ടെടുക്കല്‍ നടപടികളും തുടരുന്നതിനിടയില്‍, ആദ്യഘട്ടത്തില്‍ ആറ് മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.' വിവരം അറിഞ്ഞയുടന്‍ പൊലീസും ഫയര്‍ഫോഴ്സും അടിയന്തര രക്ഷാപ്രവര്‍ത്തകരും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.
ദൗസ എസ്.പി പിയൂഷ് ദീക്ഷിത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേരിട്ട് നേതൃത്വം നല്കി. പരിക്കേറ്റവരെ ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. ആറ് മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Comments