
സംസ്ഥാനത്ത് സ്വർണവില വീണ്ടും താഴേക്ക്. പവന് 920 രൂപ കുറഞ്ഞ് 1,03,240 രൂപയായി. ഗ്രാമിന് 115 രൂപയുടെ കുറവോടെ വില 12,905 രൂപയായി.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷം വിലയിൽ വലിയ വർധനവുണ്ടായതിന് പിന്നാലെയാണ് ഇപ്പോൾ ഇടിവ് രേഖപ്പെടുത്തുന്നത്. ഇന്നലെ രാവിലെയായിരുന്നു കഴിഞ്ഞ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക് രേഖപ്പെടുത്തിയത്. എന്നാൽ വൈകുന്നേരത്തോടെ സ്വർണവില വീണ്ടും ഉയർന്നിരുന്നു. അന്ന് ഉച്ചയ്ക്ക് ശേഷം പവന് ഏകദേശം 1,400 രൂപയുടെ വർധനവാണ് ഉണ്ടായത്.
ആഗോള വിപണിയിലെ ചലനങ്ങളാണ് ആഭ്യന്തര വിപണിയിലും വില മാറ്റങ്ങൾക്ക് കാരണമാകുന്നത്. അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയുടെ ചലനങ്ങൾ നേരിട്ട് കേരളത്തിലെ നിരക്കുകളിൽ പ്രതിഫലിക്കുന്നു. ഇന്നലെ ഔൺസ് നിരക്ക് 3980 ഡോളറിലേക്ക് താഴ്ന്ന് പിന്നീട് 4000 ഡോളറിന് മുകളിലേക്ക് എത്തിയിരുന്നു. ഇന്ന് വീണ്ടും 3970 ഡോളർ നിലവാരത്തിലേക്ക് താഴ്ന്നതും വില ഇടിവിന് കാരണമായതായി വിലയിരുത്തപ്പെടുന്നു.






