
വിജയ് ചിത്രം ‘കത്തിയി’ലെ ‘പക്കം വന്ത് കൊഞ്ചം മുത്തങ്കള്‍ താ’ എന്ന സൂപ്പര്‍ ഹിറ്റ് ഗാനത്തിന് ചുവടുവെച്ച് നടിമാരായ മഞ്ജിമ മോഹനും കീര്‍ത്തി പാണ്ഡ്യനും. പ്രശസ്ത കൊറിയോഗ്രാഫറായ ലീലാവതി മാസ്റ്ററും ഇവര്‍ക്കൊപ്പം നൃത്തം ചെയ്യുന്നുണ്ട്. ഈ നൃത്തത്തിന്റെ കൊറിയോഗ്രാഫിയും ലീലാവതിയുടേതാണ്.
നീല ജീന്‍സും ടീഷര്‍ട്ടും തൊപ്പിയുമണിഞ്ഞ് ഒരേ ഡ്രസ് കോഡിലാണ് മൂന്നുപേരും നൃത്തം ചെയ്യുന്നത്. ചടുലമായ സ്റ്റെപ്പുകളുമായി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് ഇവര്‍. കീര്‍ത്തി പാണ്ഡ്യനാണ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
വീഡിയോയ്ക്ക് താഴെ നിരവധിപ്പേരാണ് കമന്റുകളുമായെത്തുന്നത്. എന്റെ പ്രിയപ്പെട്ടവര്‍ക്കൊപ്പമുളള ഡാന്‍സ് എന്നാണ് മഞ്ജിമ കമന്റ് ചെയ്തിരിക്കുന്നത്. നിങ്ങള്‍ രണ്ടുപേരും വളരെ കൂളായിരുന്നു, കീര്‍ത്തി , ഞങ്ങള്‍ ഒരു സ്റ്റെപ്പ് മറന്നുപോകുമ്പോള്‍ അവള് എല്ലാം ഓര്‍മിക്കുകയും ഞങ്ങളെ സഹായിക്കുകയും ചെയ്തു. ഞങ്ങളുടെ റീല്‍ ഗംഭീരമായിരുന്നു, ഫുള്‍ എനര്ജിയുളളത്. നിങ്ങളുടെ രണ്ടുപേരുടെയും കൂടെ അടുത്ത ട്രെന്‍ഡിന് നൃത്തം ചെയ്യുന്നതിനായി കാത്തിരിക്കുകയാണ് റെഡിയായിക്കോളൂ എന്നായിരുന്നു ലീലാവതി മാസ്റ്ററിന്റെ കമന്റ്.
മഞ്ജിമയുടെ ഭര്‍ത്താവും നടനുമായ ഗൗതം കാര്‍ത്തിക്കും വീഡിയോയ്ക്ക് കമന്റ് ചെയ്തിട്ടുണ്ട്. നിങ്ങള്‍ ഇത് തകര്‍ത്തു എന്നാണ് ഗൗതമിന്റെ കമന്റ്. സെലിബ്രിറ്റികളുള്‍പ്പെടെ നിരവധിപേര്‍ വീഡിയോയക്ക് താഴെ സ്നേഹം അറിയിച്ചെത്തുന്നത്.






