
കണ്ണൂര്‍ : ഉളളിയില്‍ കൂരന്‍ മുക്കില്‍ ബസ്സിടിച്ച് സ്കൂട്ടര്‍ യാത്രക്കാരായ അച്ഛനും മകനും മരിച്ചു.മട്ടന്നൂര്‍ കോളോരി സ്വദേശികളായ വിനോദ് (52) , മകന് വൈഷ്ണവ് (25) എന്നിവരാണ് മരിച്ചത് .
മകന് വൈഷണവിന്റെ് ജന്മദിനത്തിലാണ് ഇരുവരേയും മരണം കവര്‍ന്നത് . ഇരിട്ടിയില്‍ നിന്ന് മട്ടന്നൂരിലേയ്ക്ക പേകുകയായിരുന്നു സ്വകാര്യ ബസാണ് സ്കൂട്ടറില്‍ ഇടിച്ചത് . വിനോദുഗ മകനും ബസിന്റെ് ചക്രത്തിനടിയില്‍പ്പെട്ടുപോയി. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ബസ് അമിതവേഗത്തിലായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത് . ബസിന്റെ് മുന്നിലുണ്ടായിരുന്നു ബൈക്കില്‍ ഇടിക്കാതിരിക്കാന്‍ വലത്തേക്ക് വെട്ടിച്ചപ്പോള്‍ എതിര് ദിശയില്‍ നിന്നു വന്ന സ്കൂട്ടറില്‍ നിയന്ത്രണം വിട്ട്് ഇടിക്കുകയായിരുന്നു. ബൈക്ക് യാത്രക്കാരനായ ഫിറോസിനും പരുക്കേറ്റു. ക്രെയിന്‍ ഉപയോഗിച്ച് ബസ് മാറ്റിയാണ് പരുക്കേറ്റവരെ ആശുപത്രിയിലേയക്ക് മാറ്റിയത് .






