2026 ഫിഫ ലോകകപ്പിന്റെ റൗണ്ട് ഓഫ് 16ൽ ബ്രസീലും നോർവേയും നേർക്കുനേർ. ജൂലൈ ആറിന് നടക്കുന്ന മത്സരത്തിൽ പ്രീക്വാർട്ടർ പോരാട്ടത്തിനാണ് കളമൊരുങ്ങുന്നത്. മികച്ച പ്രകടനവുമായാണ് ഇരു ടീമുകളും അടുത്ത ഘട്ടത്തിലെത്തിയത്.
ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ബ്രസീൽ റൗണ്ട് ഓഫ് 32ലേക്ക് കടന്നത്. തുടർന്ന് ജപ്പാനെതിരായ ആവേശകരമായ മത്സരത്തിൽ തിരിച്ചുവരവ് വിജയം സ്വന്തമാക്കിയാണ് കാനറികൾ റൗണ്ട് ഓഫ് 16ൽ ഇടംപിടിച്ചത്. മത്സരത്തിൽ ആദ്യം ലീഡ് നേടിയ ജപ്പാൻ ആദ്യ പകുതി ഒരു ഗോളിന്റെ മുൻതൂക്കത്തിൽ അവസാനിപ്പിച്ചെങ്കിലും രണ്ടാം പകുതിയിൽ രണ്ട് ഗോൾ തിരിച്ചടിച്ച് ബ്രസീൽ വിജയം ഉറപ്പിക്കുകയായിരുന്നു.
അതേസമയം, ഇന്ന് നടന്ന മത്സരത്തിൽ ഐവറി കോസ്റ്റിനെ നേരിട്ട നോർവേ ലീഡ് നേടിയ ശേഷം സമനില വഴങ്ങിയെങ്കിലും പിന്നീട് വിജയഗോൾ കണ്ടെത്തി അടുത്ത റൗണ്ടിലേക്ക് മുന്നേറി.ബ്രസീൽ–നോർവേ പോരാട്ടം ജൂലൈ ആറിന് പുലർച്ചെ 1.30ന് നടക്കും.

Comments